തിരുവനന്തപുരം: കെപിസിസി ഭാരവാഹി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ഒരു സമ്മർദവും ചെലുത്തിയിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടിക തയാറാക്കുന്നത് സംബന്ധിച്ച് ആവശ്യമായ ചർച്ചകൾ നടത്തിയിരുന്നു.
ഉമ്മൻ ചാണ്ടിയും താനും ഇക്കാര്യത്തിൽ ഒരു സമ്മർദവും ചെലുത്തിയിട്ടില്ല. ഹൈക്കമാൻഡ് തീരുമാനം എന്തായാലും അത് അംഗീകരിക്കും.പാർട്ടി ഒറ്റക്കെട്ടായി പോകേണ്ട സമയമാണിതെന്നും ഒരു കലഹത്തിനും തങ്ങളില്ലെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു.