അബുദാബി: കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യ പ്രവര്‍ത്തകരോടുള്ള ആദരവായി സൗജന്യ വിമാന ടിക്കറ്റ് നല്കാന് അബുദാബി ആരോഗ്യ സേവന വിഭാഗമായ സേഹ.
അബുദാബി സര്‍ക്കാര്‍ ആരോഗ്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നാട്ടിലുള്ള കുടുംബാംഗങ്ങളെ കണ്ട് മടങ്ങാനാണ് സേഹ സൗജന്യ വിമാന ടിക്കറ്റ് നല്‍കുന്നത്.
നേരത്തെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമായിരുന്നു ഈ ആനുകൂല്യം. 2022 ജൂണ്‍ വരെയാണ് ഈ ആനുകൂല്യം നിലവിലുള്ളത്.
ഏത് ദിവസമാണ് നാട്ടില്‍ പോകേണ്ടതെന്ന് ജോലി ചെയ്യുന്ന സ്ഥാപനം വഴി ഇത്തിഹാദ് എയര്വേയ്സില് അറിയിച്ചാല്‍ ടിക്കറ്റ് ലഭിക്കും.