ഇ​തു പ​ച്ചക്ക​പ്പ​യി​ലെ മ​റി​മാ​യം! ക​ർ​ഷ​ക​ന് പ​ത്തു രൂ​പ; വി​പ​ണി​യി​ൽ ഇ​ര​ട്ടി​വി​ല

കു​റ​വി​ല​ങ്ങാ​ട്: പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യെ​യും കോ​വി​ഡി​നെ​യും മ​റി​ക​ട​ന്ന് പ​ച്ച​ക്ക​പ്പ കൃ​ഷി ന​ട​ത്തി​യ​വ​ർ​ക്ക് പ​റ​യാ​നു​ള്ള​ത് ന​ഷ്ട​ക്ക​ണ​ക്കു മാ​ത്രം.

മി​ക​ച്ച​യി​നം ക​പ്പ കി​ലോ​യ്ക്കു പ​ത്തു രൂ​പ​യ്ക്കാ​ണ് ക​ർ​ഷ​ക​ർ വി​റ്റ​ഴി​ക്കു​ന്ന​ത്. ഇ​തും ട​ൺ​ക​ണ​ക്കി​നു ക​പ്പ ന​ൽ​കാ​ൻ ക​ഴി​യു​ന്ന​വ​ർ​ക്കു മാ​ത്ര​മു​ള്ള വി​ല​യാ​ണ്.

നൂ​റു കി​ലോ ക​പ്പ ന​ൽ​കു​ന്പോ​ൾ ആ​യി​രം രൂ​പ ല​ഭി​ക്കു​മെ​ന്ന ക​ണ​ക്കി​ലും ചി​ല മ​റി​മാ​യ​മു​ണ്ട്.

നൂ​റു കി​ലോ ക​പ്പ​യ്ക്ക് പ​ത്തു കി​ലോ ക​പ്പ അ​ധി​ക​മാ​യി “താ​ര’ എ​ന്ന പേ​രി​ൽ ന​ൽ​ക​ണം. ഇ​തോ​ടെ പ​റ​ഞ്ഞു​റ​പ്പി​ക്കു​ന്ന പ​ത്തു രൂ​പ​യി​ൽ യ​ഥാ​ർ​ഥ​ത്തി​ൽ ക​ർ​ഷ​ക​നു ല​ഭി​ക്കു​ക ഒ​ൻ​പ​തു രൂ​പ​യാ​ണ്.

ക​ർ​ഷ​ക​ൻ ന​ഷ്ട​ക്ക​ണ​ക്ക് പേ​റു​ന്പോ​ൾ വി​പ​ണി​യി​ൽ ക​പ്പ വാ​ങ്ങാ​നെ​ത്തു​ന്ന​വ​ർ വി​ല കേ​ട്ട് ഞെ​ട്ടു​ക​യാ​ണ്. ഒ​രു കി​ലോ പ​ച്ച​ക്ക​പ്പ​യ്ക്ക് 20 രൂ​പ ന​ൽ​ക​ണം എ​ന്ന​താ​ണു സ്ഥി​തി.

അ​താ​യ​ത് ക​ർ​ഷ​ക​നു ന​ൽ​കു​ന്ന​തി​ന്‍റെ ഇ​ര​ട്ടി​യി​ല​ധി​കം വി​ല. പ​ച്ച​ക്ക​പ്പ വി​റ്റ​ഴി​ക്കാ​ൻ ത​ട​സ​ങ്ങ​ളു​ണ്ടാ​കു​ക​യും വി​ല​ക്കു​റ​വ് നേ​രി​ടു​ക​യും ചെ​യ്ത​തോ​ടെ കാ​ലി​ത്തീ​റ്റ​യ്ക്കാ​യി ക​പ്പ വാ​ങ്ങു​മെ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും ഈ ​മേ​ഖ​ല​യി​ലൊ​ന്നും കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​യി​ല്ല.

ക​ഴി​ഞ്ഞ വ​ർ​ഷം വി​ല​യി​ല്ലാ​തെ വ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് കോ​വി​ഡ് ക്യാ​ന്പു​ക​ളി​ലേ​ക്ക് ആ​യി​ര​ക്ക​ണ​ക്കി​നു കി​ലോ ക​പ്പ​യാ​ണ് പ​ല ക​ർ​ഷ​ക​രും സൗ​ജ​ന്യ​മാ​യി ന​ൽ​കി​യ​ത്.

ബാ​ങ്ക് വാ​യ്പ​യ​ട​ക്ക​മെ​ടു​ത്ത് കൃ​ഷി ചെ​യ്ത ക​ർ​ഷ​ക​ർ മ​തി​യാ​യ വി​ല ല​ഭി​ക്കാ​ത്ത​തു​മൂ​ലം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​ണ്.

Related posts

Leave a Comment