വൈക്കം: യുവതിയെ പൊതുപ്രവർത്തകൻ ശാരീരികമായി പീഡിപ്പിച്ചതായി പരാതി.
വൈക്കം ഉദയനാപുരം സ്വദേശിയായ യുവതിയെയാണ് പൊതുപ്രവർത്തകൻ പീഡിപ്പിച്ചതായി വൈക്കം പോലീസിൽ പരാതി നൽകിയത്.
കഴിഞ്ഞ പഞ്ചായത്ത് തെരെഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന യുവതി കുറച്ചു കാലമായി ഭർത്താവുമായി പിരിഞ്ഞു കഴിയുകയാണ്.
പ്രദേശവാസിയായ യുവാവുമായി യുവതി അടുപ്പത്തിലായതിനെ തുടർന്ന് ഭർത്താവ് അകൽച്ചയിലായി.
ഇവരെ രമ്യതപ്പെടുത്താൻ ചർച്ചയ്ക്കുവന്ന പൊതുപ്രവർത്തകൻ പിന്നീട് യുവതിയുടെ വീട്ടിലും സ്വന്തം വീട്ടിലും യുവതിയെ എത്തിച്ചു പീഡിപ്പിച്ചെന്നാണ് കേസ്.
യുവതി പരാതി നൽകിയതോടെ പൊതുപ്രവർ ത്തകൻ ഒളിവിൽ പോയി.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഉദയനാപുരം ബിജെപി പ്രവർത്തകൻ സുമേഷിനെതിരെ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.