അ​ന​ധി​കൃ​ത​ മ​ദ്യവിൽപനയ്ക്ക് യുവാവ് അറസ്റ്റിൽ; പ്രതിയുടെ മാതാവിന്‍റെ  ദുരൂഹ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന പരാതിയുമായി സഹോദരൻ

തൃ​ശൂ​ർ: അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​റ്റ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക്കെ​തി​രെ മാ​താ​വി​ന്‍റെ ദൂ​രൂ​ഹമ​ര​ണ​ത്തെ​ക്കു​റി​ച്ച് നേ​ര​ത്തെ ന​ൽ​കി​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ച് സ​ഹോ​ദ​ര​ൻ രം​ഗ​ത്തെ​ത്തി.

അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശമ​ദ്യം സൂ​ക്ഷി​ച്ച് ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കു വി​ല്പന ന​ട​ത്തി​യ കേ​സി​ൽ മു​ണ്ടൂ​രി​ൽനി​ന്നും അ​റ​സ്റ്റി​ലാ​യ സ​ത്യ​നെ​തി​രെ​യാ​ണ് സ​ഹോ​ദ​ര​ൻ മു​ണ്ടൂ​ർ മു​ച്ചി​രി​പ്പ​റ​ന്പി​ൽ സു​ധീ​ർ ആരോപണം ഉന്നയിച്ചത്.


മാ​താ​വി​ന്‍റെ മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും കൊ​ല​പാ​ത​ക​മാ​ണെ​ന്നു സം​ശ​യി​ക്കു​ന്ന​താ​യും ആരോപിച്ച്, സ​ത്യ​നെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​ധീ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​രു​ന്നു.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 16നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. എ​ന്നാ​ൽ പോ​ലീ​സ് ഒ​ര​ന്വേ​ഷ​ണ​വും ന​ട​ത്തി​യി​ല്ല.ക​ഴി​ഞ്ഞദി​വ​സം മ​ദ്യ​വി​ല് പന കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​ട്ടും ഇ​യാ​ൾ​ക്കെ​തി​രെ പ​ഴ​യ കേ​സ് അ​ന്വേ​ഷി​ക്കാ​ൻ പോ​ലീ​സ് ത​യാ​റാ​കു​ന്നി​ല്ലെ​ന്നു സു​ധീ​ർ പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കു​മൊ​ക്കെ പ​രാ​തി ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യു​മെ​ടു​ത്തി​ട്ടി​ല്ല.സ​ഹോ​ദ​ര​ൻ​മാ​ർ ത​മ്മി​ലു​ള്ള സ്വ​ത്തുത​ർ​ക്ക​ത്തെതു​ട​ർ​ന്നു​ള്ള പ​രാ​തി​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ത​ള്ളു​ക​യാ​യി​രു​ന്നു.

മാ​താ​വ് മ​ര​ണ​പ്പെ​ട്ട​തി​നെതു​ട​ർ​ന്ന് ത​നി​ക്കെ​തി​രെ വ​ധ​ശ്ര​മം ഉ​ൾ​പ്പെ​ടെ ന​ട​ത്തി​യ​തി​നാ​ലാ​ണ് വീ​ടുവി​ട്ടു പോ​രേ​ണ്ടിവ​ന്ന​തെ​ന്നും സു​ധീ​ർ പ​റ​ഞ്ഞു.

Related posts

Leave a Comment