അമ്പലപ്പുഴ: ഇഡ്ഡലി കുക്കറിന്റെ തട്ടിൽ കൈവിരൽ കുടുങ്ങിയ കുട്ടിക്ക് രക്ഷകരായത് ഫയർഫോഴ്സ് .പുന്നപ്ര തെക്ക് പഞ്ചായത്ത് 12 -ാം വാർഡ് വാലുചിറ സലിം അജ്നു ദമ്പതികളുടെ മകൾ ഇശൽ ഫാത്തിമ (നാലര വയസ്) യുടെ കൈയാണ് അപകടത്തിൽപ്പെട്ടത്.
വെള്ളിയാഴ്ച ഭക്ഷണം ഉണ്ടാക്കുന്നിടത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയുടെ വലതു കൈയുടെ ചൂണ്ടു വിരൽ അബദ്ധത്തിൽ ഇഡ്ഡലി കുക്കർ തട്ടിന്റെ ദ്വാരത്തിൽ വീഴുകയായിരുന്നു.
ഉടൻ തന്നെ മാതാപിതാക്കൾ കുട്ടിയുമായി ആലപ്പുഴ ഫയർഫോഴ്സ് ഓഫീസിലെത്തിച്ചു.മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തട്ടിൽ നിന്നു കുട്ടിയുടെ കൈവിരൽ പുറത്തെടുത്തെങ്കിലും മുറിവ് സംഭവിച്ചിരുന്നു.
പിന്നീട് ഫയർഫോഴ്സിന്റെ ആംബുലൻസിൽത്തന്നെ കുട്ടിയെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി.