സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വെള്ളം സിനിമയിലെ അഭിനയത്തിന് ജയസൂര്യയും കപ്പേളയിലെ അഭിനയത്തിന് അന്ന ബെന്നും മികച്ച നടനും നടിയുമായി തെരഞ്ഞെടുക്കപ്പെട്ടു.
മികച്ച ചിത്രമായി ദിഗ്രേറ്റ് ഇന്ത്യൻ കിച്ചൻ തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രണ്ടാമത്തെ ചിത്രം തിങ്കളാഴ്ച നല്ല നിശ്ചയം. ജനകീയ ചിത്രം അയ്യപ്പനും കോശിയും.
മികച്ച കുട്ടികളുടെ ചിത്രം ബൊണാമി. നടിയും സംവിധായികയുമായ സുഹാസിനി മണിരത്നം അധ്യക്ഷയായ ജൂറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്.