ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിൽ സ്ഥിരം ജീവനക്കാരുടേയും, താത്കാലിക ജീവനക്കാരുടേയും ഇടയിൽ കൊള്ളപ്പ ലിശ സംഘം വ്യാപമാകുന്നു. ചില ജീവനക്കാർ കള്ളത്തരം പറഞ്ഞ് സഹപ്രവർത്തകരിൽ നിന്നു പണം കടം വാങ്ങിയ ശേഷം തിരികെ തൽകാത്ത സംഭവങ്ങളിൽ പോലീസ് പരാതിയും ഉണ്ടാകുന്നു.
നഴ്സിംഗ് അസിസ്റ്റന്റായി സർവീസിൽ നിന്നും വിരമിച്ച ഒരു ജീവനക്കാരി, ഇപ്പോൾ സർവീസിലുള്ള എറണാകുളം അരയൻ കാവ് സ്വദേശിനിയും, ഇപ്പോൾ മെഡിക്കൽ കോളജ് ക്വാട്ടേഴ്സിൽ താമസക്കാരിയുമായ ജീവനക്കാരിയിൽ നിന്നും രണ്ടു ലക്ഷം രൂപ കടം വാങ്ങി.
ഇതിൽ ഒരു ലക്ഷം രൂപ തിരികെ നൽകി. എന്നാൽ ഇവർ നൽകിയ ഒരു ലക്ഷം രൂപ പലിശ ഇനത്തിൽ വകയിരുത്തിയിരിക്കുകയാണെന്നും, ബാലൻസ് തുകയായി മുതൽ അടക്കം മൂന്നു ലക്ഷം രൂപ അടയ്ക്കണമെന്നുമാണ് അരയൻകാവ് സ്വദേശിനിയുടെ ആവശ്യം.
എന്നാൽ ഇനി മൂന്നു ലക്ഷം അടയ്ക്കുവാൻ നിവൃത്തിയില്ലാതെ വിഷമിക്കുകയാണ് റിട്ടയേഡ് ജീവനക്കാരി. ഇതു കൂടാതെ ചില നഴ്സുമാർക്കും കൊള്ള പലിശയ്ക്ക് അരയൻകാവ് സ്വദേ ശിനി പണം നൽകിയിട്ടുണ്ടെന്നും പറയപ്പെടുന്നു.
വളരെ ധിക്കാരത്തോടെ രോഗികളോടും, കൂടെയെത്തുന്നവരോടും പെരുമാറുന്ന ഇവർ ഡ്യൂട്ടിക്കിടയിൽ, രോഗിയുടെ കൂട്ടിരിപ്പുകാരനു അനാശാസ്യത്തിന് അവസരം ഉണ്ടാക്കിക്കൊടുത്തുവെന്ന ആരോപണത്തിന്റെ പേരിൽ സസ്പെന്റിനു വിധേയമായിട്ടുണ്ട്.
മെഡിക്കൽ കോളജിൽ ജോലി ലഭിച്ചിട്ടും ജീവനക്കാർക്കു പണം കൊള്ള പലിശയ്ക്ക് കൊടുക്കുന്ന സംരംഭവും ആരംഭിച്ചു.നിരവധി സഹപ്രവർത്തകർ ഇവരിൽ നിന്നും ലക്ഷങ്ങൾ കടം വാങ്ങിയിട്ടുണ്ട്. ഇവർ പലിശ ഇടപാടിലൂടെ ലക്ഷങ്ങൾ സന്പാദിക്കുകയും, മണി മാളിക നിർമിക്കുകയും ചെയ്തുവെന്നു പറയപ്പെടുന്നു.