മനസാക്ഷിയെ ഞെട്ടിക്കുന്ന നിരവധി കൊലപാതങ്ങൾ നമ്മൾ ഇതിനോടകം തന്നെ കേട്ടു കഴിഞ്ഞു. മക്കളെ അതി ക്രൂരമായി കൊന്നുകളയുന്ന മാതാപിതാക്കളുടെ പട്ടികയിൽ ഇവിടെ രണ്ടു പേരുകൾ കൂടി ചേർക്കപെടുന്നു.
ഇങ്ങനെയൊക്കെ ചെയ്യാമോ
ഇംഗ്ലണ്ടിലെ ബർമിംഗ്ഹാമിലാണ് സംഭവം. പിതാവ് തോമസ് ഹ്യൂസ് (29) ന്റെയും രണ്ടാനമ്മ എമ്മ ടസ്റ്റ് (32)ന്റെയും ദിവസങ്ങൾ നീണ്ടു നിൽക്കുന്ന കൊടും ക്രൂരതകൾക്കൊടുവിലാണ് ആറ് വയസുകാരൻ ആർതർ ലബിൻജോഹ്യൂസ് മരണത്തിനു കീഴടങ്ങിയത്.
ശാരീരികവും മാനസികവുമായി പീഡിപ്പിച്ചതിനൊടുവിൽ വിഷം നൽകുകയും തലയ്ക്കു കടുത്ത മുറുവേ ൽപിക്കുകയും പിന്നീട് ജൂൺ 16 ന് ആർതർ മരണമടയുകയുമായിരുന്നു.
ആർതർ മരിക്കുന്നതിനു രണ്ടു ദിവസം മുന്പ് എമ്മ ആർതറിനെ ഇടനാഴിയിൽ 26 മണിക്കൂറോളോളം പൂട്ടിയിട്ടിരുന്നു.
കട്ടിൽ ഉണ്ടായിട്ടും കിടക്കാൻ അനുവദിക്കാതെ , ലിവിംഗ് റൂമിലെ തറയിലാണ് ആർതറിനെ നാളുകളായി കിടത്തിയിരുന്നത്.
ഏകദേശം 14 മണിക്കൂറിൽ അധികം സമയം ആർതറിനെ ഒറ്റക്കിടുകയും ഭക്ഷണവും, വസ്ത്രവും നൽകാതിരിക്കുകയും ചെയ്തിരുന്നു.
വിശന്നു തളർന്ന്
കോടതിയിൽ കേസ് നടക്കുന്നുകൊണ്ടിരിക്കുന്നു സാഹചര്യത്തിൽ ആർതറിന്റെ മരണത്തെ സംബന്ധിക്കുന്ന ഞെട്ടിപ്പി ക്കുന്ന ചില സിസിറ്റിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
വളരെ അവശനായി കാണപ്പെടുന്ന ആർതറിന്റെ ചിത്രം തികച്ചും വേദനാജനകമാണ്.
ഒരു ഗ്ലാസ് വെള്ളം പോലും തനിയെ എടുത്ത് കുടിക്കാൻ സാധിക്കാത്ത വിധം അവൻ തളർന്നിരുന്നെന്നും, മുഷിഞ്ഞ വസ്ത്രം ധരിച്ചു,
വറ്റി വരണ്ട ചുണ്ടുമായി ഒരു വാക്കുപോലും സംസാരിക്കാൻ കഴിയാത്ത വിധം തീർത്തും അവശ നായിരുന്നെന്നും കോടതിയിൽ ദൃക്സാക്ഷി മൊഴി നൽകി.
എന്തൊരു ക്രൂരത
വിശന്നു കരയുന്ന കുഞ്ഞിനെ മുന്നിൽ നിർത്തി മക്ഡോണൾഡ്സിൽ നിന്നും ഭക്ഷണം വാങ്ങി സോഫയിൽ ഇരുന്ന് കഴിക്കുന്ന എമ്മയുടെ ചിത്രവും ഐസ് ക്രീം കഴിച്ചുകൊണ്ടിരിക്കുന്ന എമ്മയുടെയും ഹ്യുസിന്റെയും സിസി റ്റിവി ദൃശ്യങ്ങളും, ഇരുവരുടെയും ടെക്സ്റ്റ് മെസ്സേജുകളും കോടതി പരിശോധിച്ചു. ഈ കേസിലെ കോടതി വിചാരണ തുടരുകയാണ്.