പ്രായം എഴുപതായെങ്കിലും മമ്മൂട്ടിയെ കണ്ടാല്‍ ഇപ്പോഴും യുവനടന്മാര്ക്ക് മുകളില്‍ നില്ക്കുന്ന യുവത്വമാണ് അദ്ദേഹത്തിന്റേത് എന്നേ നമുക്ക് തോന്നൂ. അത്രത്തോളം ശരീരത്തിന് പ്രാധാന്യം നല്കുന്ന വ്യക്തിയാണ് മമ്മൂട്ടി.
ലോക്ക്ഡൗണ്‍ സമയത്ത് വീട്ടിലിരുന്ന വ്യായാമം ചെയ്ത് ഫിറ്റായ ശരീരവുമായി മമ്മൂട്ടി ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാവരും അതിശയിച്ചിരുന്നു.
അത്രത്തോളം മാറ്റം അന്ന് അദ്ദേഹത്തിന് സംഭവിച്ചിരുന്നു. ശരീരസൗന്ദര്യം കാത്തുസൂക്ഷിക്കുന്നതിന് മമ്മൂട്ടിയും ഏറെ പ്രാധാന്യം നല്‍കാറുണ്ട്.
യുവനടന്മാരെ പോലും അദ്ദേഹത്തിന്റെ ഫിറ്റ്നസ് രീതികള്‍ അദ്ഭുതപ്പെടുത്താറുണ്ട്. പുതിയ സ്റ്റൈലുകളും ഫാഷനുമെല്ലാം ഫിറ്റ്നസിന് പുറമെ ശരീരത്തില്‍ പരീക്ഷിക്കുന്ന വ്യക്തി കൂടിയാണ് മമ്മൂട്ടി.
-ഉണ്ണി മുകുന്ദൻ