കാഞ്ഞിരപ്പള്ളി: പെരുമഴയത്ത് ഔദ്യോഗികവാഹനം വിട്ടുകൊടുത്ത് ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്.
ആശുപത്രിയിൽ പോകാനെത്തിയ പൂർണ ഗർഭിണിയായ സ്ത്രീയും അവരുടെ ഒപ്പം എത്തിയ അമ്മയും നിർത്താതെ പെയ്യുന്ന മഴയിൽ വാഹനമൊന്നും ലഭിക്കാതെ വിഷമിക്കുന്ന കാഴ്ച കണ്ടാണ്ട് ഇതുവഴി വന്ന കാഞ്ഞിരപ്പള്ളി എംഎൽഎയും ചീഫ് വിപ്പുമായ ഡോ. എൻ. ജയരാജ് തന്റെ ഔദോഹികവാഹനത്തിൽ കുടുംബത്തെ അടുത്തുള്ള ഹോസ്പിറ്റലിലേക്ക് അയച്ചത്.
വെള്ളം കയറിയ പ്രദേശങ്ങൾ അദ്ദേഹം സന്ദർശിക്കുകയും ആവശ്യമായ നിർദേശങ്ങൾ നൽകുകയും ചെയ്തു.