മുഹൂർത്തം മടുക്കാൻ പ്രളയമെത്തി; തോൽക്കാതിരിക്കാൻ “ചെമ്പ് യാത്ര’ നടത്തി ഐശ്വര്യയും രാഹുലും; പുതുജീവിതത്തിലേക്ക് തുഴഞ്ഞത് അരകിലോമീറ്ററോളം



ആ​ല​പ്പു​ഴ: വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തി​നെ തു​ട​ര്‍​ന്ന് വി​വാ​ഹ​ത്തി​നാ​യി വ​ര​നും വ​ധു​വും ക്ഷേ​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​ത് ചെ​മ്പി​ലി​രു​ന്ന്. ആ​ല​പ്പു​ഴ ത​ല​വ​ടി​യി​ലാ​ണ് സം​ഭ​വം.

ക്ഷേ​ത്ര​വും പ​രി​സ​ര​വും വെ​ള്ള​ത്തി​ലാ​യ​തോ​ടെ മു​ഹൂ​ർ​ത്തം തെ​റ്റാ​തെ​യെ​ത്താ​ൻ ഇ​വ​ർ ചെ​മ്പി​നെ ആ​ശ്ര​യി​ക്കു​ക​യാ​യി​രു​ന്നു.

രാ​ഹു​ലും ഐ​ശ്വ​ര്യ​യു​മാ​ണ് വി​വാ​ഹി​ത​രാ​യ​ത്. വീ​ട്ടി​ൽ​നി​ന്നും ചെ​മ്പി​ന​ക​ത്ത് ക​യ​റി​യ ഇ​വ​രെ അ​ര​ക്കി​ലോ​മീ​റ്റ​റോ​ളം താ​ണ്ടി​യാ​ണ് ബ​ന്ധു​ക്ക​ൾ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ച​ത്.

ക്ഷേ​ത്ര​വും പ​രി​സ​ര​വും ക​ന​ത്ത വെ​ള്ള​ക്കെ​ട്ടി​ലാ​ണ്. ഇ​വി​ട​ങ്ങ​ളി​ൽ നി​ര​വ​ധി വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

കി​ഴ​ക്ക​ൻ വെ​ള്ള​ത്തി​ന്‍റെ വ​ര​വോ​ടെ​യാ​ണ് മേ​ഖ​ല​യി​ൽ വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​രി​ക്കു​ന്ന​ത്. ഇ​ട​റോ​ഡു​ക​ൾ പ​ല​തും വെ​ള്ള​ത്തി​ൽ മു​ങ്ങി​യ നി​ല​യി​ലാ​ണ്.

Related posts

Leave a Comment