ഡാം ​തു​റ​ക്കു​ന്നു! ന​ദി​യി​ൽ ഇ​റ​ങ്ങ​രു​ത്; മീ​ൻപി​ടി​ത്തം സെ​ൽ​ഫി, ലൈ​വ് നി​രോ​ധി​ച്ചു; ആ​ശ​ങ്ക​യോ​ടെ പെ​രി​യാ​ർ തീ​ര​വാ​സി​ക​ൾ

ചെ​റു​തോ​ണി: ഇ​ടു​ക്കി ചെറു തോണി അ​ണ​ക്കെ​ട്ട് തു​റ​ന്നു​വി​ടു​ന്ന​ത് പെ​രി​യാ​ർ തീ​ര​വാ​സി​ക​ളി​ൽ ആ​ശ്വാ​സ​വും ഒ​പ്പം ആ​ശ​ങ്ക​യും ഉ​യ​ർ​ത്തു​ക​യാ​ണ്.

2018 ഓ​ഗ​സ്റ്റ് ഒ​ന്പ​തി​നാ​ണ് ഇ​തി​നു മു​ൻ​പ് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്തി ജ​ലം പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കി​യ​ത്.

അ​ന്ന് ട്ര​യ​ൽ റ​ണ്‍ എ​ന്ന​പേ​രി​ൽ ആ​ദ്യം തു​റ​ന്ന ഷ​ട്ട​ർ ദി​വ​സ​ങ്ങ​ൾ​ക്കു ശേ​ഷ​മാ​ണ് അ​ട​യ്ക്കാ​നാ​യ​ത്.​

ഇ​തി​നു​പു​റ​മെ പി​ന്നീ​ടു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ഘ​ട്ടം ഘ​ട്ട​മാ​യി അ​ഞ്ചു ഷ​ട്ട​റു​ക​ളും തു​റ​ക്കേ​ണ്ടി​വ​ന്നു.

ഇ​തി​ന്‍റെ ഫ​ല​മാ​യി ഇ​ടു​ക്കി ആ​ലി​ൻ​ചു​വ​ടു മു​ത​ൽ ഇ​ടു​ക്കി, ക​ഞ്ഞി​ക്കു​ഴി, വാ​ത്തി​ക്കു​ടി, കാ​മാ​ക്ഷി വി​ല്ലേ​ജു​ക​ളി​ൽ വെ​ള്ള​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ വ​ൻ നാ​ശ​ന​ഷ്ട​വു​മു​ണ്ടാ​യി.

ചെ​റു​തോ​ണി ടൗ​ണി​ലെ വ​ലി​യ ശ​ത​മാ​നം വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി.

ഒ​രു മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ഘ​ട്ടം​ഘ​ട്ട​മാ​യി ഷ​ട്ട​റു​ക​ൾ പൂ​ർ​ണ​മാ​യും അ​ട​ച്ച​ത്. ഇ​താ​ണ് പെ​രി​യാ​ർ തീ​ര​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്ന​ത്.

ന​ദി​യി​ൽ ഇ​റ​ങ്ങ​രു​ത്; മീ​ൻപി​ടി​ത്തം സെ​ൽ​ഫി, ലൈ​വ് നി​രോ​ധി​ച്ചു

തൊ​ടു​പു​ഴ: ഇ​ടു​ക്കി ചെ​റു​തോ​ണി ഡാ​മി​ന്‍റെ ര​ണ്ട് ഷ​ട്ട​റു​ക​ൾ ഇ​ന്ന് രാ​വി​ലെ 11 മു​ത​ൽ ഉ​യ​ർ​ത്തി വെ​ള്ളം പു​റ​ത്തേ​ക്കൊ​ഴു​ക്കു​ന്ന​തി​നാ​ൽ ചെ​റു​തോ​ണി ടൗ​ണ്‍ മു​ത​ൽ പെ​രി​യാ​റി​ന്‍റെ ഇ​രു​ക​ര​ക​ളി​ലു​മു​ള്ള​വ​ർ അ​തീ​വ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കൂ​ടി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

ഡാം ​തു​റ​ക്കു​ന്ന സ​മ​യം വെ​ള്ള​പ്പാ​ച്ചി​ൽ ഉ​ണ്ടാ​കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ പു​ഴ മു​റി​ച്ചു ക​ട​ക്കു​ന്ന​ത് നി​രോ​ധി​ച്ചു. ഈ ​സ്ഥ​ല​ങ്ങ​ളി​ൽ പു​ഴ​യി​ൽ മീ​ൻപി​ടി​ത്തം പാ​ടി​ല്ല.

ന​ദി​യി​ൽ കു​ളി​ക്കു​ന്ന​തും തു​ണി അ​ല​ക്കു​ന്ന​തും ഒ​ഴി​വാ​ക്ക​ണം. വീ​ഡി​യോ, സെ​ൽ​ഫി എ​ടു​ക്ക​ൽ, ഫേ​സ്ബു​ക്ക് ലൈ​വ് എ​ന്നി​വ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്.

ഈ ​മേ​ഖ​ല​ക​ളി​ൽ വി​നോ​ദസ​ഞ്ചാ​ര​ത്തി​നും നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. പൊ​തു​ജ​ന​ങ്ങ​ൾ പോ​ലീ​സി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ അ​റി​യി​ച്ചു.

Related posts

Leave a Comment