മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​ മ​രി​ച്ചാ​ലും ദു​രി​താ​ശ്വാ​സ ക്യാന്പി​ലേ​ക്കി​ല്ല..! കീ​രേ​ലി​മ​ലക്കാർ കലിപ്പിൽ

കാ​ക്ക​നാ​ട്: കി​ട​പ്പാ​ട​ത്തി​ന് മു​ക​ളി​ല്‍ എ​തു​നി​മി​ഷ​വും നി​ലം​പൊ​ത്താ​വു​ന്ന വി​ധം ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന മ​ണ്‍​തി​ട്ട ഇ​ടി​ഞ്ഞു​വീ​ണ് മ​രി​ച്ചാ​ലും ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്കി​ല്ലെ​ന്നു കീ​രേ​ലി​മ​ല 21 സെ​ന്‍റ് കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ള്‍.

സു​ര​ക്ഷ ക​ണ​ക്കി​ലെ​ടു​ത്ത് മ​ഴ മാ​റു​ന്ന​തു​വ​രെ മാ​റ്റി താ​മ​സി​പ്പി​ക്കാ​നു​ള്ള ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം കോ​ള​നി​ക്കാ​ര്‍ അം​ഗീ​ക​രി​ച്ചി​ല്ല.

സ്ത്രീ​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ ഈ ​നി​ല​പാ​ട് സ്വീ​ക​രി​ച്ച​തോ​ടെ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​റി​യാ​തെ അ​ധി​കൃ​ത​ര്‍ വെ​ട്ടി​ലാ​യി.

30 അ​ടി​യോ​ളം താ​ഴ്ച​യി​ല്‍ മ​ണ്ണെ​ടു​ത്ത കു​ഴി​യി​ലാ​ണു കോ​ള​നി​യി​ലെ 21 നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍ വ​ര്‍​ഷ​ങ്ങ​ളാ​യി ഭീ​തി​യോ​ടെ ക​ഴി​യു​ന്ന​ത്.

പു​ന​ര​ധി​വാ​സ​ത്തി​ന് ഭൂ​മി ക​ണ്ടെ​ത്തി​യെ​ന്ന പ്ര​ഖ്യാ​പ​ന​മ​ല്ലാ​തെ പ്ര​ശ്ന​ത്തി​ന് പ​രി​ഹ​രം ഇ​തു​വ​രെ​യു​ണ്ടാ​യി​ട്ടി​ല്ല.

ഇ​ത്ത​വ​ണ​ത്തെ മ​ഴ​ക്കാ​ല​ത്തും കു​ടും​ബ​ങ്ങ​ളെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ന്ന പ​തി​വ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ന്ന​താ​ണ് കോ​ള​നി​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണം. പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ‌വേ​ണ​മെ​ന്നാ​ണ് ഇ​വ​രു​ടെ ആ​വ​ശ്യം.‌

കോ​ള​നി നി​വാ​സി​ക​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി ഉ​യ​ര്‍​ന്നു നി​ല്‍​ക്കു​ന്ന മ​ണ്‍​തി​ട്ട​യു​ടെ ഒ​രു ഭാ​ഗം ക​ഴി​ഞ്ഞ കാ​ല​വ​ർ​ഷ​ത്തി​ൽ രാ​ത്രി​യി​ല്‍ നി​ലം​പൊ​ത്തി​യി​രു​ന്നു.

ഏ​ത് നി​മി​ഷ​വും നി​ല​പൊ​ത്താ​വു​ന്ന കൂ​റ്റ​ന്‍ മ​ണ്‍​തി​ട്ട ഇ​പ്പോ​ഴും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മി​ക്കു​ക​യോ സ​മീ​പ​ത്തെ പു​റ​മ്പോ​ക്കി​ല്‍ മൂ​ന്ന് സെ​ന്‍റ് വീ​തം ന​ല്‍​കി മാ​റ്റി​പ്പാ​ര്‍​പ്പി​ക്കു​ക​യോ ചെ​യ്യാ​മെ​ന്നാ​ണ് മു​ന്പ് ‌ന​ൽ​കി​യി​രു​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍.

സം​ര​ക്ഷ​ണ​ഭി​ത്തി നി​ര്‍​മാ​ണ​ത്തി​ന് എം​എ​ല്‍​എ ഫ​ണ്ടി​ല്‍​നി​ന്ന് വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ഒ​ന്ന​ര​ക്കോ​ടി അ​നു​വ​ദി​ച്ചെ​ങ്കി​ലും ചി​ല്ലി​ക്കാ​ശ് പോ​ലും ചെ​ല​വ​ഴി​ച്ചി​ല്ലെ​ന്നു കോ​ള​നി നി​വാ​സി​ക​ള്‍ പ​റ​യു​ന്നു.

സ​മീ​പ​ത്തെ ഭൂ​വു​ട​മ കൈ​വ​ശ​പ്പെ​ടു​ത്തി​യ പു​റ​മ്പോ​ക്കി​ല്‍ മൂ​ന്ന് സെ​ന്‍റ് വീ​തം ന​ല്‍​കി മാ​റ്റി​പ്പാ​ര്‍​പ്പി​ക്കാ​ന്‍ ജി​ല്ലാ ഭ​ര​ണ​കൂ​ടം നേ​ര​ത്തെ ആ​ലോ​ചി​ച്ചെ​ങ്കി​ലും ഭൂ​വു​ട​മ ത​ട​സ​വാ​ദം ഉ​ന്ന​യി​ച്ച​തോ​ടെ അ​തും ന​ട​പ്പി​ലാ​യി​ല്ല.

Related posts

Leave a Comment