പഴ്സ് നഷ്ടപ്പെട്ടിട്ടും ഭക്ഷണം എത്തിക്കാന്‍ വന്ന സൊമാറ്റോ ഡെലിവറി ബോയിയെക്കുറിച്ചുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ.
മാധ്യമപ്രവര്‍ത്തകനായ സച്ചിന് കല്ബാഗാണ് കുറിപ്പ് ട്വിറ്ററിൽ പങ്കുവച്ചത്. മനീഷ് ഭാഗേലുറാം ഗുപ്ത എന്ന സൊമാറ്റോ ഡെലിവറി എക്സിക്യൂട്ടീവില്‍ നിന്നുണ്ടായ അനുഭവമാണ് പങ്കുവച്ചത്.
”എന്റെ ഭാര്യ ഞങ്ങളുടെ വീട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ഒരു സ്ഥലത്ത് നിന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തിരുന്നു.
റൈഡറുടെ മാപ്പ് ഡെലിവറി ചെയ്യാന്‍ 10 മിനിറ്റ് കാണിച്ചിരുന്നു. പക്ഷെ 30 മിനിറ്റു കഴിഞ്ഞിട്ടും ഭക്ഷണം കിട്ടാതായപ്പോള്‍ ഡെലിവറി എക്സിക്യൂട്ടീവിനെ വിളിച്ചപ്പോഴാണ് അയാളുടെ പഴ്സ് നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
പക്ഷേ അഞ്ച് മിനിറ്റിനുള്ളില്‍ ഭക്ഷണം എത്തിക്കുമെന്നാണ് അയാൾ അറിയിച്ചത്.
ഭക്ഷണം എത്തിക്കാതെ തിരികെ പോകാന്‍ ഭാര്യ ആവശ്യപ്പെട്ടിട്ടും അദ്ദേഹം വിസമ്മതിച്ചു. വൈകാതെ ഓര്‍ഡറുമായി വരികയും ചെയ്തു.
രാത്രി 10.15 ഓടെ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് വിവരം അറിഞ്ഞത്.
അദ്ദേഹത്തിന്റെ ഒരു ഫോട്ടോ ക്ലിക്ക് ചെയ്ത് അയക്കാമോ എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം സമ്മതിച്ചു (സൊമാറ്റോ സ്ഥാപകന്‍ ദീപിഗോയലിനെ വിവരം ധരിപ്പിക്കുന്നതിനായിരുന്നു അത്).
പണം വാഗ്ദാനം ചെയ്തിട്ടും നിങ്ങള്‍ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് പറഞ്ഞ് ഡെലിവറി ബോയി പണം നിരസിച്ചു മടങ്ങി.
പക്ഷേ ഞങ്ങള്‍ നല്കിയ ഓര്‍ഡറാണ് അയാള്‍ക്ക് ഇത്തരമൊരു കാര്യം സംഭവിക്കാന്‍ ഇടയായതെന്ന് ഓര്‍ത്തു ഞങ്ങള്‍ക്ക് വിഷമമുണ്ട്.
പത്തേമുക്കാലിന് ശേഷം വീണ്ടും അയാളെ ഞങ്ങള്‍ വിളിച്ചിരുന്നു. പക്ഷെ അദ്ദേഹത്തിന് പേഴ്സ് തിരികെ കിട്ടിയിട്ടില്ലെന്ന് അറിഞ്ഞു.
അദ്ദേഹം അപ്പോഴും ഞങ്ങളുടെ കൈയില്‍ നിന്ന് പണം വാങ്ങാന്‍ തയ്യാറായില്ല. തന്റെ ഡ്രൈവിംഗ് ലൈസന്‍സ് നഷ്ടപ്പെട്ടതിലായിരുന്നു മനീഷിന് വിഷമം.- സച്ചിന് ട്വിറ്ററിൽ കുറിച്ചു.
ഈ ട്വീറ്റുകളിലെല്ലാം ദീപിഗോയലിനെയും സൊമാറ്റോ അധികൃതരെയും മെന്‍ഷന്‍ ചെയ്തിരുന്നു.
സൊമാറ്റോ വിഷയത്തില്‍ പ്രതികരിച്ചിരുന്നു. സംഭവത്തില്‍ വേണ്ട നടപടികളെടുക്കാമെന്ന് മറുപടി ട്വീറ്റ് നല്‍കുകയും ചെയ്തിരുന്നു.