ജലജന്യരോഗങ്ങൾ
( വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായവ)
1. തിളപ്പിച്ച വെള്ളം മാത്രം കുടിക്കുക
2. വെള്ളം ബ്ലീച്ചിംഗ് പൗഡർ ഉപയോഗിച്ചു സൂപ്പർ ക്ലോറിനേറ്റ് ചെയ്ത് ഉപയോഗിക്കുക
3. വയറിളക്കം ബാധിച്ചാൽ ഓആർഎസ് ലായനിയോ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം എന്നിവ കൂടുതലായി നല്കുക.
4. ക്ലോറിനേറ്റ് ചെയ്ത വെള്ളം ഉപയോഗിച്ചു മാത്രം പാത്രവും പച്ചക്കറികളും കഴുകുക.
5. ഭക്ഷണം പാകം ചെയ്യുന്നതിനു മുന്പും കഴിക്കുന്നതിനു മുന്പും മലമൂത്ര വിസർജനത്തിനുശേഷവും കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ചു കഴുകുക
ക്ലോറിൻ ഗുളിക ഉപയോഗം
20 ലിറ്റർ വെള്ളത്തിൽ 0.5 ഗ്രാം ക്ലോറിൻ ഗുളികയും 500 ലിറ്റർ വെള്ളത്തിൽ 12.5 ഗ്രാം ക്ലോറിൻ ഗുളികയും 1000 ലിറ്റർ വെള്ളത്തിൽ 25 ഗ്രാം ക്ലോറിൻ ഗുളികയുമാണ് പൊടിച്ചു ചേർക്കേണ്ടത്. ക്ലോറിനേഷൻ ചെയ്ത് അര മണിക്കൂറിനുശേഷം വെള്ളം ഉപയോഗിക്കാവുന്നതാണ്.
ലിക്വിഡ് ക്ലോറിനേഷൻ
1000 ലിറ്റർ വെള്ളത്തിൽ 20 മില്ലി ലിറ്റർ ദ്രാവക ക്ലോറിൻ ചേർക്കണം. സൂപ്പർ ക്ലോറിനേഷന് ഇരട്ടി അളവിൽ ദ്രാവകം ഉപയോഗിക്കണം. അര മണിക്കൂറിനു ശേഷം ഉപയോഗിക്കാം.
നിർജ്ജലീകണവും പാനിയ ചികിത്സയും
പ്രളയാനന്തരം സാധാരണയായി കാണപ്പെടുന്നതാണു വയറിളക്കരോഗങ്ങൾ. വയറിളക്കരോഗങ്ങളും ഛർദിയും ഉള്ളപ്പോൾ നിർജ്ജലീകരണം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്.
അമിതദാഹം, വരണ്ട ചുണ്ടും നാവും, കുഴിഞ്ഞുതാഴ്ന്ന കണ്ണുകൾ, മൂത്രക്കുറവ്, കടുത്ത മഞ്ഞനിറത്തിലുള്ള മൂത്രം, ക്ഷീണം, അസ്വസ്ഥത, മയക്കം എന്നിവയാ ണു നിർജ്ജലീകരണ ലക്ഷണങ്ങൾ.നിർജ്ജലീകണം തടയാൻ പാനീയചികിത്സ പ്രധാനം
ഗൃഹപാനീയങ്ങൾ
ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഉപ്പും പഞ്ചസാരയും ചേർത്ത നാരങ്ങാവെള്ളം, ഉപ്പിട്ട മോരിൻവെള്ളം, പഞ്ചസാര, ഉപ്പ് ലായനി
ഓആർഎസ് തയാറാക്കുന്ന വിധം
1.കൈകൾ ശുചിയാക്കുക
2.ശുചിയായ പാത്രത്തിൽ ഒരു ലിറ്റർ ശുദ്ധജലംഎടുക്കുക
3. ഓആർഎസ് പായ്ക്കറ്റിന്റെ അരികുവശം മുറിച്ച് പൗഡർ മുഴുവനായും വെള്ളത്തിലിട്ട് വൃത്തിയുള്ള ഒരു സ്പൂണ് കൊണ്ട് ഇളക്കി പൗഡർ മുഴുവൻ ലയിച്ചു എന്ന് ഉറപ്പുവരുത്തുക.
4.ലായനി അല്പമായിട്ട് ചെറിയ ഇടവേളകളിൽ നല്കുക.ഛർദിയുണ്ടെങ്കിൽ 5-10 മിനിട്ട് കഴിഞ്ഞു വീണ്ടും ലായനി നല്കുക
5.ഒരിക്കൽ തയാറാക്കിയ ലായനി 24 മണിക്കൂറിനുള്ളിൽ ഉപയോഗിക്കണം
6. ലായനി എപ്പോഴും മൂടിവയ്ക്കണം
ഓആർഎസ് ലായനി കൊടുക്കുന്നതിനൊപ്പം മറ്റു പാനീയങ്ങളും കുഞ്ഞുങ്ങൾക്കു മുലപ്പാലും നല്കുക
ഉപ്പ് പഞ്ചസാരി ലായനി തയാറാക്കുന്ന വിധം
ആറു ടീ സ്പൂണ് പഞ്ചസാരയും അര ടീ സ്പൂണ് ഉപ്പും ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചതിനുശേഷം ഇടവേളകളിൽ നല്കാവുന്നതാണ്
കൊതുകുജന്യ രോഗങ്ങൾ
1. മലന്പനി, വെസ്റ്റ് നൈല്, ഡെങ്കി, ജപ്പാൻ ജ്വരം എന്നിവയ്ക്കെതിരേ മുൻകരുതലുകൾ സ്വീകരിക്കുക
2. കൊതുകു വളരാൻ സാധ്യതയുള്ള സാഹചര്യങ്ങൾ നിർബന്ധമായും ഒഴിവാക്കുക. കൊതുക്, കൂത്താടി സാന്നിധ്യം ശ്രദ്ധയിൽപ്പെട്ടാൽ ആരോഗ്യപ്രവർത്തകരെ അറിയിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുക.
വായുജന്യ രോഗങ്ങൾ
1. ചിക്കൻപോക്സ്, എച്ച1എൻ1, വൈറൽ പനി – ആവശ്യമായ ബോധവത്കരണവും പരിചരണവും നല്കുക
2. ചിക്കൻപോക്സ് ലക്ഷണങ്ങൾ പ്രകടമായാൽ ഉടൻ മാറ്റിപ്പാർപ്പിച്ചു പ്രത്യേകമായി ചികിത്സ നല്കുക.
മലിനജലസന്പർക്ക രോഗങ്ങൾ
1. കഴിയുന്നതും ചർമം ഈർപ്പരഹിതമായി സൂക്ഷിക്കുക
2. മലിനജലത്തിൽ ഇറങ്ങേണ്ടി വന്നാൽ ശേഷം ക്ലോറിനേറ്റ് ചെയ്ത വെള്ളത്തിൽ കൈകാലുകൾ കഴുകുക
3. ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്കും വൈദ്യസഹായം ഉറപ്പുവരുത്തുക
4. വളംകടി പോലെയുള്ള രോഗങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വൈദ്യസഹായം തേടുക
വിവരങ്ങൾക്കു കടപ്പാട്:
സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ്,
ആരോഗ്യ കേരളം & കേരള ഹെൽത്ത് സർവീസസ്