വിഷാദരോഗികളിൽ മൈഗ്രേൻ തലവേദന കൂടുതലായി കണ്ടുവരുന്നു. ബുദ്ധിമാന്ദ്യം സംഭവിച്ച രോഗികൾക്ക് ഹോമിയോ മരുന്ന് കൊടുക്കുകയാണെങ്കിൽ വളരെ നോർമൽ സ്റ്റേജിലേക്ക് രോഗിയെ രക്ഷിച്ചെടുക്കാൻ ഹോമിയോ ചികിത്സാ സന്പ്രദായത്തിനു കഴിയും.
മൈഗ്രേൻ തലവേദന – കാരണങ്ങൾ
1. കഠിനാധ്വാനം, ക്ഷീണം, പോഷകാഹാരം കുറവുള്ള ഭക്ഷണം.
2. കംപ്യൂട്ടറിനു മുന്നിൽ കൂടുതൽ സമയം ഇരിക്കുന്പോൾ
3. ഉറക്കം നിൽക്കുക.
4. സ്ത്രീകൾക്ക് ആർത്തവകാലത്ത്ഉണ്ടാകുന്ന
ഹോർമോണ് വ്യതിയാനങ്ങൾ.
5. കാലാവസ്ഥാ വ്യതിയാനങ്ങൾ,സൂര്യപ്രകാശം ഏൽക്കുന്പോൾ.
6. പുകവലിയുടെയും മദ്യത്തിന്റെയുംഅമിതമായ ഉപയോഗം.
7. സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിതമായ ഉപയോഗം
8. ഗർഭധാരണം തടയുന്ന ഗുളികകളുടെഅമിതമായ ഉപയോഗം.
9. ദീർഘസമയം ടിവി കാണുന്നത്
10. കുട്ടികൾ ദീർഘസമയം കംപ്യൂട്ടറിൽ കളിക്കുന്നത്.
ഇടവിട്ട് കടുത്ത തലവേദന
ഇടവിട്ട് അനുഭവപ്പെടുന്ന കഠിന തലവേദന മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവർ വളരെ കൂടുതലാണ്. തുടർച്ചയായി വരുന്ന ഈ തലവേദന മൈഗ്രേന്റെ ലക്ഷണമാണ്. കഠിന തലവേദന, മനംപുരട്ടൽ, ഛർദി, ഞരന്പുസംബന്ധമായ ചില വ്യതിയാനങ്ങൾ.
സ്ത്രീകളിൽ ആർത്തവകാലത്ത് കുടുതലായി മൈഗ്രേൻ തലവേദന കാണപ്പെടുന്നു. ക്ഷീണം, ദേഷ്യം, തലവേദന, മനംപുരട്ടൽ, ഛർദി, വെളിച്ചം കാണാനുള്ള ബുദ്ധിമുട്ട്, ഇരുട്ടുമുറിയിൽ ഇരിക്കാൻ താത്പര്യം, ദിവസങ്ങൾ നീണ്ടുനിൽക്കുന്ന തലവേദന, കണ്ണിനു മുന്നിൽ വര പോലെ കാണപ്പെടുക, സംസാരിക്കാനുള്ള ബുദ്ധിമുട്ട് ഇതൊക്കെയാണ് മൈഗ്രേന്റെ പ്രധാന ലക്ഷണങ്ങൾ.
ഐസ്, ചൂടുവെള്ളം
തലവേദന സമയത്ത് തലച്ചോറിനു പുറത്തുള്ള രക്തക്കുഴലുകൾ വികസിക്കുകയും രക്തയോട്ടം കൂടുകയുമാണ് ചെയ്യുന്നത്. തലവേദനസമയത്ത് നെറ്റിയിൽ ഐസ് വയ്ക്കുന്നത് രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും രക്തയോട്ടം കുറയുന്നതിനും ഇടയാക്കുന്നു. പെട്ടെന്നുതന്നെ മൈഗ്രേൻ തലവേദന കുറയുകയും ചെയ്യുന്നു.
അതുപോലെതന്നെ തലവേദനയുള്ളപ്പോൾ ബേസിനിൽ ചെറു ചൂടുവള്ളം എടുത്ത് കാല് വെള്ളത്തിൽ ഇറക്കിവയ്ക്കുന്നതു നന്നായിരിക്കും. ശരീരഭാഗങ്ങളിലേക്ക് രക്തയോട്ടം കൂടുകയും തലച്ചോറിലേക്കുള്ള രക്തയോട്ടം കുറയുകയും ചെയ്യുന്നു.
അമിത ജോലിഭാരം
ചില ആളുകളിൽ അമിതമായ ജോലിഭാരത്തിനുശേഷം തലവേദന കാണാറുണ്ട്. ഓഫീസ് ജോലി ചെയ്യുന്നവർ, സ്കൂൾ ടീച്ചേഴ്സ്, കോളജ് അധ്യാപകർ തുടങ്ങിയവരിൽ മൈഗ്രേൻ തലവേദന കാണാറുണ്ട്.
ഹോമിയോപ്പതി ചികിത്സകൊണ്ട് സുഖപ്പെടുത്താം. മുകളിൽ പറഞ്ഞിരിക്കുന്ന കാരണങ്ങളിൽ തലവേദന ഉണ്ടാകാനുള്ള കാരണം കണ്ടെത്തി ചികിത്സിച്ചാൽ മൈഗ്രേൻ തലവേദന ഹോമിയോപ്പതിയിൽ പരിപൂർണമായി സുഖപ്പെടുത്താനാവും. ആരോഗ്യജീവിതം
ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്.
ചക്കരപ്പറന്പ്, കൊച്ചി,
ഫോൺ – 9388620409