ബോംബേറ് ജാങ്കോ കുടുങ്ങി; ബോംബെറിഞ്ഞ് നാട്ടുകാരെ ഭീഷണിപ്പെടുത്തിയ  പ്രതി പോലീസിനുനേരെയും ബോംബെറിഞ്ഞു; തലസ്ഥാനത്തെ സംഭവം ഇങ്ങനെ…


തി​രു​വ​ന​ന്ത​പു​രം: അ​റ​സ്റ്റ് ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സ് സം​ഘ​ത്തി​ന് നേ​രെ ബോം​ബേ​റ്, പ്ര​തി​യെ പോ​ലീ​സ് സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി.

കൊ​ച്ചു​വേ​ളി വി​നാ​യ​ക​ന​ഗ​ർ പു​ച്ചു​വീ​ട് കോ​ള​നി​യി​ൽ അ​നി​ൽ​കു​മാ​ർ (ജാ​ങ്കോ,37) നെ​യാ​ണ് പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.​

ഇ​ന്ന​ലെ പു​ല​ർ​ച്ചെ നാ​ട​ൻ ബോം​ബെ​റി​ഞ്ഞ് പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ വി​വ​രം അ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പേ​ട്ട എ​സ്ഐ ര​തീ​ഷി​നും സം​ഘ​ത്തി​നും നേ​രെ​യാ​ണ് ഇ​യാ​ൾ ബോം​ബേ​റി​ഞ്ഞ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഭീ​ക​രാ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പോ​ലീ​സു​കാ​ർ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. നേ​ര​ത്തെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നേ​രെ ഇ​യാ​ൾ നാ​ട​ൻ ബോം​ബെ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്ന് ഒ​രു പോ​ലീ​സു​കാ​ര​ന്‍റെ കേ​ൾ​വി​ശ​ക്തി ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

ആ ​കേ​സി​ൽ ജാ​മ്യ​ത്തി​ൽ ഇ​റ​ങ്ങി​യ ഇ​യാ​ൾ പ്ര​ദേ​ശ​വാ​സി​ക​ളെ ആ​ക്ര​മി​ക്കു​ന്ന വി​വ​രം അ​റി​ഞ്ഞാ​ണ് പോ​ലീ​സ് സം​ഘം കോ​ള​നി​യി​ലെ​ത്തി​യ​ത്.​

നി​ര​വ​ധി ക്രി​മി​ന​ൽ കേ​സ് പ്ര​തി​യാ​യ ഇ​യാ​ളെ ശം​ഖു​മു​ഖം അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ പൃ​ഥി​രാ​ജ്, പേ​ട്ട സി​ഐ റി​യാ​സ് രാ​ജ, പേ​ട്ട എ​സ്ഐ. ര​തീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡു ചെ​യ്തു.

Related posts

Leave a Comment