തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കഴക്കൂട്ടം മിഷൻ ഹോസ്പിറ്റലിന് സമീപം ഇന്ന് പുലർച്ചെ നാല് മണിയോടെയായിരുന്നു അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.
വിമാനത്താവളത്തിലെ ടാക്സി കാറാണ് കത്തിയത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ ആളിനെയും കൂട്ടി കൊല്ലത്തേക്ക് പോകുകയായിരുന്ന ഇൻഡിഗോ കാറാണ് തീ പിടിച്ചത്.
കാറിൽ നിന്നും തീയും പുകയും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡ്രൈവർ വാഹനം നിർത്തി. യാത്രക്കാരനും പുറത്തിറങ്ങി അൽപ്പസമയത്തിനകം കാർ കത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
കഴക്കൂട്ടം പോലീസും ഫയർഫോഴ്സും ചേർന്ന് തീ അണയ്ക്കുകയായിരുന്നു. കാർ ഏതാണ്ട് പൂർണമായി കത്തി നശിച്ചു. തീ പിടിത്ത കാരണം അറിവായിട്ടില്ല. കഴക്കൂട്ടം പോലീസ് കേസെടുത്തു.