താ​നു​മൊ​രു അ​മ്മ​യാ​ണ്, കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കും; പ്രശ്ന പരിഹാരത്തിന്  എല്ല പിന്തുണയും സർക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാമെന്ന്  മ​ന്ത്രി ഉ​റ​പ്പു ന​ൽ​കി​യെ​ന്ന് അ​നു​പ​മ

സ്വ​ന്തം ലേ​ഖ​ക​ൻ‌
തി​രു​വ​ന​ന്ത​പു​രം: അ​മ്മ​യെ അ​റി​യി​ക്കാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ അ​മ്മ അ​നു​പ​മ​യെ ഫോ​ണി​ൽ വി​ളി​ച്ച് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണ ജോ​ർ​ജ്.

പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​നു ആ​വ​ശ്യ​മാ​യ ഇ​ട​പെ​ട​ൽ സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി അ​നു​പ​മ പ​റ​ഞ്ഞു.

കു​ഞ്ഞി​നെ വി​ട്ടു​കി​ട്ടു​ന്ന​തി​നാ​യി സെ​ക്ര​ട്ടേ​റി​യ​റ്റ് പ​ടി​ക്ക​ൽ ഇ​ന്ന് നി​രാ​ഹാ​ര സ​മ​രം ആ​രം​ഭി​ക്കാ​നി​രി​ക്കേ​യാ​ണ് അ​നു​പ​മ​യെ മ​ന്ത്രി വീ​ണ ജോ​ർ​ജ് വി​ളി​ച്ച​ത്.

താ​നു​മൊ​രു അ​മ്മ​യാ​ണ്, കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കു​മെ​ന്ന് വീ​ണ
അ​മ്മ​യു​ടെ സ​മ്മ​ത​മി​ല്ലാ​തെ കു​ഞ്ഞി​നെ ദ​ത്ത് ന​ൽ​കി​യ സം​ഭ​വ​ത്തി​ലു​ണ്ടാ​യ വീ​ഴ്ച​ക​ളി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു മ​ന്ത്രി ഉ​റ​പ്പ് ന​ൽ​കി​യ​താ​യി അ​നു​പ​മ പ​റ​ഞ്ഞു. വീ​ഴ്ച​ക​ൾ ക​ണ്ടെ​ത്താ​ൻ വ​കു​പ്പ് ത​ല​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

താ​നു​മൊ​രു അ​മ്മ​യാ​ണ്, കാ​ര്യ​ങ്ങ​ൾ മ​ന​സി​ലാ​കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞ​താ​യി അ​നു​പ​മ പ​റ​ഞ്ഞു.ത​ന്‍റെ സ​മ്മ​ത​മി​ല്ലാ​തെ​യാ​ണ് ദ​ത്ത് ന​ൽ​കി​യ​തെ​ന്നു പ​രാ​തി ന​ൽ​കി​യി​ട്ടും കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​നു​പ​മ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ന്ന​ത്.

സ​മ​രം ഏ​തെ​ങ്കി​ലും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്ക് എ​തി​ര​ല്ല. സ​ർ​ക്കാ​രി​ന്‍റെ മു​ന്നി​ലേ​ക്കു പ്ര​ശ്നം അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ്. പോ​ലീ​സി​ലു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ടെ​ന്നും ഇ​നി​യു​ള്ള ഏ​ക പ്ര​തീ​ക്ഷ സ​ർ​ക്കാ​രി​ലാ​ണെ​ന്നും അ​നു​പ​മ പ​റ​ഞ്ഞു.

വേ​ണ്ട​ത് നി​യ​മ പോ​രാ​ട്ടം, പി​ന്തു​ണ ന​ൽ​കു​മെ​ന്ന് സി​പി​എം സെ​ക്ര​ട്ട​റി
അ​തേ​സ​മ​യം, കു​ഞ്ഞി​നെ വി​ട്ടു​കി​ട്ടാ​നു​ള്ള അ​നു​പ​മ​യു​ടെ ശ്ര​മ​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും ന​ൽ​കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

ഒ​രു തെ​റ്റി​നെ​യും ന്യാ​യീ​ക​രി​ക്കി​ല്ല. വി​ഷ​യം പാ​ർ​ട്ടി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​ത​ല്ല. നി​യ​മ പ​ര​മാ​യ പ​രി​ഹാ​ര​മാ​ണ് വേ​ണ്ട​ത്. അ​നു​പ​മ​യ്ക്ക് എ​ല്ലാ നി​യ​മ സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും വി​ജ​യ​രാ​ഘ​വ​ൻ ഡ​ൽ​ഹി​യി​ൽ പ​റ​ഞ്ഞു.

 

 

Related posts

Leave a Comment