കൊച്ചി: കാക്കനാട് മയക്കുമരുന്ന് കേസില്‍ പ്രതികള്‍ക്കു മയക്കുമരുന്നു വാങ്ങാനായി വന്‍തോതില്‍ പണം മുടക്കിയവരെ കേന്ദ്രീകരിച്ച് അന്വേഷണം.
മയക്കുമരുന്നു കേസിലെ മുഖ്യപ്രതികളുടെ അക്കൗണ്ടിലേക്ക് വന്‍തോതില്‍ തുക നിക്ഷേപിച്ചവരെ ചോദ്യം ചെയ്തു വരികയാണെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും എക്സൈസ് ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.എം. കാസിം പറഞ്ഞു.
മയക്കമരുന്നു വില്പനയില് പങ്കാളികളായവരെയാണ് ഇപ്പോള്‍ ചോദ്യം ചെയ്തു വരുന്നത്.കഴിഞ്ഞ ദിവസം തൃശൂര്‍ മുകുന്ദപുരം തേവര്‍പറമ്പില്‍ ടി.എസ്. സനീഷിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
മയക്കുമരുന്നു കേസിലെ മുഖ്യപ്രതികളായ മൂന്നുപേരുടെ ബാങ്ക് അക്കൗണ്ടിലേക്ക് മയക്കുമരുന്ന് വാങ്ങുന്നതിനായി ഇയാള്‍ ലക്ഷങ്ങള്‍ അയച്ചു നല്‍കിയതായാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഇയാള്‍ മയക്കുമരുന്ന് ചില്ലറ വില്പന നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഇയാള്‍ നെട്ടൂരിലെ ഒരു ലോഡ്ജ് കേന്ദ്രീകരിച്ചാണ് മയക്കുമരുന്നു വില്പന നടത്തിയതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ ലോഡ്ജ് കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ഓയോ ഹോട്ടല്‍ നടത്തിയിരുന്ന ഇയാള്‍ ഹോട്ടല്‍ മുറി തരപ്പെടുത്തി കൊടുക്കുന്നതിനൊപ്പം ആവശ്യക്കാര്‍ക്ക് ലഹരിമരുന്നും നല്‍കിയിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.