ഇതാണ് സ്‌നേഹം! മനുഷ്യനെക്കാള്‍ സ്‌നേഹം നായകള്‍ക്ക് തന്നെ, യജമാനന്‍ മുങ്ങിത്താഴാന്‍ തുടങ്ങിയപ്പോള്‍ രക്ഷപെടുത്താനെത്തുന്ന നായയുടെ സ്‌നേഹം വൈറലാകുന്നു

dogമനുഷ്യനെക്കാള്‍ സ്‌നേഹമുള്ളത് നായകള്‍ക്കാണെന്ന് പലപ്പോഴും പലരും പറയാറുണ്ട്. സോഷ്യല്‍മീഡിയയില്‍ അതിവേഗം പരക്കുന്ന ഈ വീഡിയോ കണ്ടാല്‍ ആരുടെയും കണ്ണുനിറയും. അത്രമാത്രം ഹൃദയത്തില്‍ സ്പര്‍ശിക്കുന്നതാണ് ഈ വീഡിയോ.

വളര്‍ത്തുനായയുടെ ആത്മാര്‍ഥത പരീക്ഷിക്കാന്‍ അതിന്റെ ഉടമസ്ഥന്‍ നടത്തുന്ന പരീക്ഷണമാണ് വീഡിയോയിലുള്ളത്. നായയ്‌ക്കൊപ്പം കുളിക്കാനെത്തിയതാണ് ഉടമസ്ഥന്‍. കുളിക്കാന്‍ വെള്ളത്തിലിറങ്ങിയ ഉടമസ്ഥന്‍ മുങ്ങിത്താഴുന്നതുപോലെ അഭിനയിച്ചു. യജമാനന്‍ മുങ്ങിത്താഴുകയാണെന്നു കരുതി നായ വെള്ളത്തിലേക്ക് എടുത്തു ചാടുന്നതും കൈയ്യില്‍ കടിച്ചുപിടിച്ച് കരയ്‌ക്കെത്തിക്കുന്നതുമാണ് വീഡിയോയിലുള്ളത്. വീഡിയോ കണ്ടുനോക്കൂ…

Related posts