കൊച്ചി: കോടികളുടെ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലിന്റെ അതിഥി മന്ദിരത്തിലെ കിടപ്പുമുറിയിലും ഒളികാമറ.
മോന്‍സന്റെ വീടിന് അടുത്തുള്ള അതിഥിമന്ദിരത്തിലെ കിടപ്പു മുറിയില്‍ കട്ടിലിനോടു ചേര്‍ന്നാണ് മൂന്ന് ഒളികാമറകള്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം കണ്ടെത്തിയത്.
ഒളികാമറയുമായി ബന്ധിപ്പിച്ച ഹാര്‍ഡ് ഡിസ്കും സിഡിയും അന്വേഷണ സംഘം കണ്ടെത്തിയതായാണ് വിവരം.
നിർണായക വിവരങ്ങൾ നൽകി
പീഡനത്തിന് ഇരയായ പെൺകുട്ടി
ഒളികാമറയുടെ വിന്യാസം സൈബര്‍ സെല്‍ പരിശോധിക്കും. മോന്സന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിച്ച കേസില്‍ കഴിഞ്ഞ ദിവസം അന്വേഷണ സംഘം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു.
തുടര്‍ന്ന നടന്ന തെളിവെടുപ്പിലാണ് ഒളികാമറ കണ്ടെത്തിയത്. അവിടെ ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തുകയുണ്ടായി.
അതേ സമയം രണ്ടു ദിവസം എടുത്താണ് പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയതെന്ന് അറിയുന്നു.
നിര്‍ണായകമായ പല വിവരങ്ങളും പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
അതിഥി മുറിയിലേക്ക് പെണ്‍കുട്ടികളെ അയച്ചിരുന്നു
മോന്സന് അതിഥി മുറിയിലേക്ക് പെണ്‍കുട്ടികളെ അയച്ചിരുന്നതായും പീഡനത്തിന് ഇരയായ യുവതി മൊഴി നല്‍കിയതായി അറിയുന്നു.
ഇത്തരത്തില്‍ മോന്സന് പല ഉന്നതരെയും ബ്ലാക്ക് മെയില്‍ ചെയ്തിരുന്നോയെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
മാനഹാനി ഭയന്ന് പലരും സംഭവം പുറത്തു പറയാത്തതാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പോക്സോ കേസില്‍ മോന്‍സന്റെ അറസ്റ്റ് തിങ്കളാഴ്ച ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം പോക്സോ കേസില്‍ മോന്‍സന്റെ ജീവനക്കാരും കുടുങ്ങും. തിരുമല്‍ കേന്ദ്രത്തിലെ ജീവനക്കാരും പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയതായി അറിയുന്നു.