പെരിന്തൽമണ്ണ: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 16-കാരിയെ വീട്ടിൽ നിന്നും കാസർഗോഡ് ബേക്കലിൽ എത്തിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടാംപ്രതിയായ യുവാവ് അറസ്റ്റിൽ.
നിലന്പൂർ അമരന്പലം ചുള്ളിയോട് പൊന്നാങ്കല്ല് പാലപ്ര വീട്ടിൽ സബീറിനെ(25)യാണ് പെരിന്തൽമണ്ണ പോലീസ് അറസ്റ്റു ചെയ്തത്.
കേസിലെ ഒന്നാം പ്രതി കാസർഗോഡ് അഴന്പിച്ചി സ്വദേശി മുളകീരിയത്ത് പൂവളപ്പ് വീട്ടിൽ അബ്ദുൾ നാസിർ(24), മൂന്നാംപ്രതി പോരൂർ മലക്കല്ല് മുല്ലത്ത് വീട്ടിൽ മുഹമ്മദ് അനസ്(19) എന്നിവരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു.
ഓഗസ്റ്റ് 27-നാണ് പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സോഷ്യൽ മീഡിയയിലൂടെ നേരത്തെ തന്നെ സുഹൃത്തുക്കളായിരുന്നു മൂവരും.
ഇവർ ഇൻസ്റ്റഗ്രാമിലൂടെയാണ് പെരിന്തൽമണ്ണ സ്വദേശിനിയായ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ചത്.
സംഭവദിവസം പെണ്‍കുട്ടിയെ വീട്ടിൽ നിന്നു അബ്ദുൾ നാസിറിന്റെ നിർദേശപ്രകാരം സബീറും മുഹമ്മദ് അനസും വിളിച്ചിറക്കി സബീറിന്റെ കാറിൽ നീലേശ്വരത്തേക്ക് കൊണ്ടുപോയി.
അവിടെ കാത്തുനിന്നിരുന്ന അബ്ദുൾ നാസിറിനെയും കൂട്ടി ബേക്കൽ ബീച്ചിലേക്ക് പോവുകയും കാറിൽവച്ച് അബ്ദുൾ നാസിർ പെണ്‍കുട്ടിയോട് ലൈംഗിക ഉദ്യേശത്തോടെ പെരുമാറുകയും ചെയ്തു.
സെപ്റ്റംബർ 21 നും പെണ്‍കുട്ടിയുമായി ഇവർ യാത്ര നടത്തി. പിന്നീട് പെണ്‍കുട്ടിയെ വശീകരിച്ച് നഗ്നചിത്രങ്ങൾ അബ്ദുൾ നാസിറിന്റെ വാട്സ് ആപ്പിലേക്ക് അയപ്പിക്കുകയും ചെയ്തു.
പെണ്‍കുട്ടി ചൈൽഡ് ലൈന്‍ നൽകിയ പരാതിയെത്തുടർന്നാണ് പെരിന്തൽമണ്ണ പോലീസ് ദിവസങ്ങൾക്കു മുന്‍പ് കേസെടുത്തത്.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതികൾക്കെതിരേ പോക്സോ വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.