വെഞ്ഞാറമൂട്: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ നിന്നും രക്ഷപ്പെടാന്‍ കേസിലെഒന്നാം സാക്ഷിയായ മകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍.
2015 മാര്‍ച്ചിൽ കീഴായിക്കോണം സ്വദേശി പ്രദീപ്(32) കൊല്ലപ്പെട്ട കേസിൽ കീഴായിക്കോണം വണ്ടിപ്പുര മുക്ക് കൈതറക്കുഴി വീട്ടില്‍ പുഷ്പാംദന്‍, ഇയാളുടെ ഭാര്യാ സഹോദരന് വിനേഷ്, വണ്ടിപ്പുരമുക്ക് സ്വദേശികളായ അഭിലാഷ്, സുരേഷ് എന്നിവരാണ് സംഭവം നടന്ന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം അറസ്റ്റിലായത്.
പ്രദീപിന്റെ മാതാവ് കമല കൊല്ലപ്പെട്ട കേസില്‍ ഒന്നാം സാക്ഷിയായിരുന്നു പ്രദീപിനെ സാക്ഷി വിസ്താരം തുടങ്ങുന്നതിന് ഏതാനം ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതികൾ കൊന്നതെന്ന് പോലീസ് പറഞ്ഞു.
വെഞ്ഞാറമൂട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം റൂറല്‍ ഡിസിആര്‍ബി എന്‍.വിജുകുമാറിനായിരുന്നു അന്വേഷണ ചുമതല.
റൂറല്‍ ജില്ലാ പോലീസ് മേധാവി ജി.കെ. മധു, അഡീഷണല്‍ എസ്പി ഇ.എസ്. ബിജുമോന്, റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിസുല്ഫിക്കര്,എഎസ്ഐ ഷഫീര്‍ ലബ്ബ, പ്രകാശ് എന്നിവരും അന്വേഷണത്തിനു നേതൃത്വം നൽകി.