2014, 2015 വർഷങ്ങൾ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു. ദാവത്-ഇ-ഇഷ്ക്, കിൽ ദിൽ എന്നീ സിനിമകൾ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു.
പിന്നീട് എന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. അതിന് മുമ്പ് ഞാൻ ഒരു വീട് വാങ്ങി വലിയ നിക്ഷേപങ്ങൾ നടത്തിയിരുന്നു.
അതിനു ശേഷം പണമില്ലാതിരുന്നതിനാൽ എല്ലാം അവസ്ഥയിലും തകർച്ചയിലേക്ക് നീങ്ങിയിരുന്നു. അക്ഷരാർഥത്തിൽ എന്റെ ജീവിതത്തിലെ എല്ലാ വഴികളും അടഞ്ഞിരുന്നു.
എനിക്ക് പ്രതീക്ഷിക്കാൻ പോസിറ്റീവായി ഒന്നുമില്ലാതെയായി. പിന്നീട് ഞാൻ എന്റെ വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങി.
ഞാൻ ഭക്ഷണം കഴിക്കുന്നത് നിർത്തി, ഒരു ദിവസത്തെ മുഴുവൻ സമയവും ഉറങ്ങി തീർത്തു.
ആ സമയത്ത് സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഞാൻ ആരേയും കാണാനോ സംസാരിക്കാനോ തയാറായിരുന്നില്ല.
-പരിണീതി ചോപ്ര