മുംബൈ: അലിബാബ സഹസ്ഥാപകൻ ജാക്മായുടെ വിവാദ പ്രസംഗത്തെത്തുടർന്ന് ഒരു വർഷത്തിനിടെ കന്പനിക്ക് നഷ്ടമായത് 34,400 കോടി ഡോളർ.
കഴിഞ്ഞ വർഷം ഒക്ടോബറിലാണു ചൈനീസ് സർക്കാരിന്റെ ബിസിനസ് നയങ്ങളെ വിമർശിച്ച് ജാക്മാ പ്രസംഗം നടത്തിയത്.
അതുവരെ കുതിപ്പിന്റെ പാതയിലായിരുന്ന കന്പനി പിന്നീടങ്ങോട്ട് ഇടറി വീഴുകയായിരുന്നു.
അലിബാബയുടെ ഉപസ്ഥാപനമായ ആന്റ് ഗ്രൂപ്പിന്റെ പ്രാരംഭ ഓഹരിവില്പന തടഞ്ഞുകൊണ്ടായിരുന്നു ചൈനീസ് സർക്കാരിന്റെ പ്രതികാര നടപടികളുടെ തുടക്കം.
അടിക്കടിയുള്ള പരിശോധനകളും പിഴവുകളുടെ പേരിൽ കന്പനിയിൽനിന്ന് പിഴ ഈടാക്കുന്നതും പിന്നീട് തുടർക്കഥയായി. ഇതോടെയാണ് കന്പനിയുടെ ഓഹരിവില താണതും വിപണി മൂല്യം ഇടിഞ്ഞതും.
ഈ മാസം അഞ്ചുമുതൽ 30 ശതമാനം കുതിപ്പുണ്ടായെങ്കിലും ജാക്മായുടെ പ്രസംഗത്തിനു മുന്‍പുണ്ടായിരുന്ന തലത്തിലേക്കു കന്പനിയുടെ ഓഹരിവില എത്തിയിട്ടില്ല.