കുമരകം: അടുക്കളത്തോട്ടത്തിൽ കായ്ച്ച ഭീമൻ വെണ്ടയ്ക്ക കൗതുകമായി. കുമരകം ഇടമന കൊച്ചുമോന്റെ പച്ചക്കറി കൃഷി തോട്ടത്തിലാണ് ആനകൊന്പൻ വിഭാഗത്തിൽപ്പെടുന്ന വെണ്ട ചെടിയിൽ ഭീമൻ വെണ്ടയ്ക്ക ഉണ്ടായത്.
21 ഇഞ്ച് നീളമുണ്ട് വെണ്ടയ്ക്കായ്ക്ക്. മൂന്നു ചുവടുകളിലായി ഇതേ വലുപ്പമുള്ള ധാരാളം വെണ്ടയ്ക്ക ഇതിനോടകം ലdakkanmcsnkdfഭിച്ചു കഴിഞ്ഞു.
കൊച്ചുമോന് സുഹൃത്ത് നൽകിയതാണ് ഇവയുടെ വിത്ത്. വേണ്ട മുൻപും കൃഷി ചെയ്തിട്ടുണ്ടെങ്കിലും ഇത്ര വലിയ വെണ്ടയ്ക്ക ഉണ്ടാകുന്നത് ആദ്യമായാണ്.
ജോലിക്കിടയിലുള്ള ഒഴിവു സമയങ്ങളിലാണ് കൊച്ചുമോനും ബാങ്ക് ഉദ്യോഗസ്ഥയായ ഭാര്യ ജിജിയും കൃഷിക്കായി സമയം കണ്ടെത്തുന്നത്.
വെണ്ടകൃഷിക്ക് പുറമെ വീട്ടിലേക്കാവശ്യമായ വിവിധയിനം പച്ചക്കറികളായ തക്കാളി, പടവലം, വഴുതന, പച്ചമുളക്, ചേന, ചേന്പ് എന്നിവയെല്ലാം ഇവിടെ കൃഷി ചെയ്യുന്നുണ്ട്.
പൂർണമായും ജൈവ കൃഷി രീതിയാണ്. ഭീമൻ വെണ്ടയ്ക്ക കായ്ച്ചത് കാണാൻ നിരവധി ആളുകൾ ഇവിടെ എത്തുന്നുണ്ട്.