തൃശൂർ: മദ്യവിൽപന കൂട്ടാൻ സർക്കാരിന്റെ പുതിയ തന്ത്രം- മദ്യത്തിന്റെ വീര്യം കുറച്ചു.
ഒരു ലിറ്റർ മദ്യത്തിൽ 52 ശതമാനമായിരുന്നു ആൽക്കഹോളിന്റെ അളവ്. ഇപ്പോൾ അത് 14 ശതമാനം കുറച്ച് 38 ആക്കി.
വീര്യം കുറഞ്ഞതോടെ ഫിറ്റാവണമെങ്കിൽ കൂടുതൽ പെഗ്ഗടിക്കേണ്ടി വരും. അതോടെ കൂടുതൽ മദ്യം വാങ്ങാൻ നിർബന്ധിതനാകും.
വീര്യം കുറയ്ക്കുകയും വില കൂട്ടുകയും ചെയ്തതോടെ വൻ ലാഭമാണ് കന്പനികൾക്കും നികുതിയിനത്തിൽ സർക്കാരിനും ലഭിക്കുന്നത്.
അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിലും, കർണാടകയിലുമൊക്കെ ഒരു ലിറ്റർ മദ്യത്തിൽ ആൽക്കഹോളിന്റെ അളവ് അന്പത് ശതമാനമാണ്. കേരളത്തിൽ രണ്ടു ശതമാനം കൂടുതലുമായിരുന്നു.
ദിവസവും ബാറുകളിലെത്തി എക്സൈസുകാർ മദ്യത്തിന്റെ സാന്പിൾ ശേഖരിച്ച് പരിശോധനയും നടത്തുന്നുണ്ട്. വീര്യം കൂടിയാൽ വൻ പിഴയാണ് ഈടാക്കുക.