പോലീസുകാരന്റെ ഭാര്യയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ കേസെടുത്തു. ആലപ്പുഴ ടെലി കമ്യൂണിക്കേഷന്‍ വിഭാഗം എസ്ഐ സന്തോഷിനെതിരെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്.
പോലീസുകാരന് ഡ്യൂട്ടിയിലാണെന്ന് അറിഞ്ഞിട്ടും രാത്രി ഇയാളുടെ ക്വാര്‍ട്ടേഴ്സില്‍ എത്തിയ സന്തോഷ് പോലീസുകാരന്റെ ഭാര്യയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.
ഒക്ടോബര്‍ 18നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എസ്ഐ പോലീസുകാരനെ അന്വേഷിച്ചെന്ന വ്യാജേനയാണ് അദ്ദേഹത്തിന്റെ ക്വാര്‍ട്ടേഴ്സിലെത്തിയത്.
പോലീസ് ആസ്ഥാനത്തു നിന്നും വയര്‍ലെസ് സെറ്റ് വാങ്ങാനായി പൊലീസുകാരനെ ഉച്ചയ്ക്ക് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നു. ഇതറിഞ്ഞിട്ടും എസ്ഐ ദുരുദ്ദേശത്തോടെ പോലീസുകാരന്റെ ക്വാര്‍ട്ടേഴിലെത്തുകയായിരുന്നു.