കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക, മാ​ന​സി​ക വ​ള​ർ​ച്ച പ്ര​ധാ​നം; കു​ട്ടി​ക​ളെ സ്കൂ​ളി​ൽ വി​ടാ​ൻ ആ​ശ​ങ്ക​പ്പെ​ടേ​ണ്ടെ​ന്നു വി​ദ​ഗ്ധ​ർ


തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളെ സ്ക്കൂ​ളി​ൽ വി​ടാ​ൻ ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്നും കു​ട്ടി​ക​ളു​ടെ സാ​മൂ​ഹി​ക, മാ​ന​സി​ക വ​ള​ർ​ച്ച പ്ര​ധാ​ന​മാ​ണെ​ന്നും പ്ര​മു​ഖ ശ്വാ​സ​കോ​ശ രോ​ഗ വി​ദ​ഗ്ധ​നും തി​രു​വ​ന​ന്ത​പു​രം കിം​സ് ആ​ശു​പ​ത്രി​യി​ലെ സീ​നി​യ​ർ ക​ണ്‍​സ​ൾ​ട്ട​ന്‍റു​മാ​യ ഡോ. ​കെ.​എ. അ​മീ​ർ.

കു​ട്ടി​ക​ളി​ൽ കോ​വി​ഡ് ഗു​രു​ത​ര​മാ​കി​ല്ലെ​ന്നാ​ണ് ക​ഴി​ഞ്ഞ ഒ​ന്ന​ര വ​ർ​ഷ​ത്തി​ലേ​റെ​യാ​യു​ള്ള ചി​കി​ത്സാ അ​നു​ഭ​വം തെ​ളി​യി​ക്കു​ന്ന​ത്. വ​ള​രെ ചെ​റി​യ ശ​ത​മാ​നം പേ​രി​ൽ കോ​വി​ഡ് അ​നു​ബ​ന്ധ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​കാ​റു​ണ്ട്.

മ​ൾ​ട്ടി​സി​സ്റ്റം ഇ​ൻ​ഫ്ള​മേ​റ്റ​റി സി​ൻ​ഡ്രോം പോ​ലെ​യു​ള്ള ബു​ദ്ധി​മു​ട്ടു​ക​ൾ വ​ന്നാ​ലും അ​തു ചി​കി​ത്സി​ച്ചു സു​ഖ​പ്പെ​ടു​ത്താ​വു​ന്ന​താ​ണെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. കോ​വി​ഡും ചി​കി​ത്സാ രീ​തി​ക​ളും എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ന്ന സെ​മി​നാ​റി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം.​

കോ​വി​ഡ് കു​റ​ച്ച​ധി​കം കാ​ലം ന​മു​ക്കു ചു​റ്റും ഉ​ണ്ടാ​കു​മെ​ന്നും അ​തു​മാ​യി ചേ​ർ​ന്നു ജീ​വി​ക്കാ​ൻ പ​ഠി​ക്കു​ക എ​ന്ന​താ​ണ് ന​മ്മ​ൾ ചെ​യ്യേ​ണ്ട​തെ​ന്നും സെ​മി​നാ​റി​ൽ സം​സാ​രി​ച്ച കിം​സി​ലെ അ​സോ​സി​യേ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ് ഡോ. ​മു​ഹ​മ്മ​ദ് നി​യാ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു.​

സി​റോ പ്രി​വ​ല​ൻ​സ് സ​ർ​വേ ഫ​ലം നോ​ക്കി​യാ​ൽ പ​കു​തി​യോ​ളം കു​ട്ടി​ക​ൾ​ക്കും അ​സു​ഖം വ​ന്നി​ട്ടു​ണ്ട്. അ​തേ​സ​മ​യം രോ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ബു​ദ്ധി​മു​ട്ടു​ക​ൾ അ​വ​രി​ൽ കു​റ​വാ​യി​രു​ന്നു എ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment