സുഹൃത്തുക്കളെ കാണാതായിട്ട് മൂന്ന് മാസം; ജെസിബി ഉപയോഗിച്ച് മാന്തി നോക്കിയത് 26 സ്ഥലങ്ങൾ;ച​പ്പ​ക്കാ​ട്ടി​ലെ യുവാക്കൾക്കായി പോ​ലീ​സ് അ​ന്വേ​ഷ​ണം ​ ഊർ​ജി​തമാ​ക്കി

കൊ​ല്ല​ങ്കോ​ട് : ച​പ്പ​ക്കാ​ട്ടി​ൽ കാ​ണാ​താ​യ യു​വാ​ക്ക​ൾ​ക്ക് വേ​ണ്ടി കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് മ​ണ്ണു​മാ​ന്തി​യ​ന്ത്രം ഉ​പ​യോ​ഗി​ച്ചും തെ​ര​ച്ചി​ൽ തു​ട​ങ്ങി.

കൊ​ല്ല​ങ്കോ​ട് എ​സ്എ​ച്ച്ഒ ഇ​ൻ​സ്പെ​ക്ട​ർ എ.​ വി​പി​ൻ ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തെ തോ​പ്പു​ക​ളി​ൽ 26 സ്ഥ​ല​ങ്ങ​ളി​ൽ ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് സം​ശ​യ​മു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ കു​ഴി​യെ​ടു​ത്തു.

പ​രി​ശോ​ധി​ച്ചെ​ങ്കി​ലും കാ​ല​ത്തു പ​ത്തു മു​ത​ൽ നാ​ലു​വ​രെ ശ്ര​മി​ച്ചി​ട്ടും സൂ​ച​ന​ക​ളൊ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല. സാ​മു​വ​ൽ സ്റ്റീ​ഫ​ൻ, മു​രു​കേ​ശ​ൻ എ​ന്നീ സു​ഹൃ​ത്തു​ക്ക​ളാ​ണ് ഓ​ഗ​സ്റ്റ് 30 മു​ത​ൽ കാ​ണാ​താ​യ​ത്.

ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും യു​വാ​ക്ക​ൾ​ക്കു വേ​ണ്ടി അ​ന്വേ​ഷ​ണ​ത്തി​നു കൂ​ടു​ത​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തി വ​രി​ക​യാ​ണ്.
കാ​ണാ​താ​യ​വ​രെ കു​റി​ച്ച് വി​വ​ര​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​വ​ർ​ക്ക് കൊ​ല്ല​ങ്കോ​ട് പോ​ലീ​സ് പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ര​ണ്ടാ​ഴ്ച ക​ഴി​ഞ്ഞും പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നും ഒ​രു പ്ര​തി​ക​ര​ണ​വു​മി​ല്ലാ​ത്ത​തി​നാ​ലാണ് പോ​ലീ​സ് വീ​ണ്ടും​ സ​മ​ഗ്ര അ​ന്വേ​ഷണ​ത്തി​നൊ​രു​ങ്ങി​യി​രി​ക്കു​ന്നത്.

Related posts

Leave a Comment