പെൺകുഞ്ഞുങ്ങളിൽ വിവാഹത്തേക്കാളും ഉപരിയായി വിദ്യാഭ്യാസവും സ്വന്തം കാലിൽ നിൽക്കാനും അഭിപ്രായങ്ങൾ പറയാനും ചിന്തിക്കാനുമുള്ള ശേഷിയുമാണ് ആദ്യം മാതാപിതാക്കൾ നൽകേണ്ടതെന്ന് നടി സാമന്ത.
ഒരു സുഹൃത്തിന്റെ കുറിപ്പ് ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ടാണ് പെൺകുഞ്ഞുങ്ങളുള്ള മാതാപിതാക്കളോട് ബോധവാത്മാരാകാൻ സാമന്ത ആഹ്വാനം ചെയ്തിരിക്കുന്നത്.
പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് വിവാഹത്തേക്കാൾ പ്രാധാന്യം നൽകേണ്ടതെന്നും സാമന്ത കുറിച്ചു. അടുത്തിടെയാണ് താരം ഭർത്താവും സിനിമാ നടനുമായ നാഗചൈതന്യയിൽ നിന്നും വിവാഹമോചനം നേടിയത്.
വിട്ടുപോയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാതെ വിനോദ യാത്രകളും സൗഹൃദവും സിനിമാ ജീവിതവുമെല്ലാമായി കഴിയുകയാണ് സാമന്ത ഇപ്പോൾ.
വിവാഹമോചനം സാമന്തയെ ഏറെ തളർത്തിയിരുന്നുവെങ്കിലും അതിനെയെല്ലാം മറികടന്ന് താരം പഴയ ഉല്ലാസകരമായ ജീവിതത്തിലേക്ക് തിരിച്ചെത്തിയതായാണ് സാമന്തയുടെ സോഷ്യൽമീഡിയ പോസ്റ്റുകൾ സൂചിപ്പിക്കുന്നത്.
അതിനിടെ ഏറ്റവും കൂടുതൽ വൈറലായി മാറിയ ഒന്നാണ് പെൺകുട്ടികളുടെ വിവാഹവും വിദ്യാഭ്യാസവും സംബന്ധിച്ച് താരം പങ്കുവെച്ച കുറിപ്പ്.
നിങ്ങളുടെ മകളെ കഴിവുള്ളവളാക്കി മാറ്റുക, ആരാണ് അവളെ വിവാഹം കഴിക്കാൻ പോകുന്നത് എന്നോർത്ത് നിങ്ങൾ വിഷമിക്കേണ്ടതില്ല.
അവളുടെ വിവാഹ ദിനത്തിനായി പണം ലാഭിക്കുന്നതിന് പകരം അത് അവളുടെ വിദ്യാഭ്യാസത്തിനായി ചെലവഴിക്കുക…
ഏറ്റവും പ്രധാനമായി അവളെ വിവാഹത്തിന് ഒരുക്കുന്നതിന് പകരം അവളെ അവൾക്ക് വേണ്ടി ജീവിക്കാനും സന്തോഷമായി ജീവിക്കാനും ഒരുക്കുക.
അവളുടെ ആത്മസ്നേഹവും ആത്മവിശ്വാസവും നിങ്ങൾ വളർത്തിയെടുക്കുക. അത്യാവശ്യഘട്ടങ്ങളിൽ ആരുടെയെങ്കിലും തൊണ്ടയിൽ കുത്തിപ്പിടിക്കേണ്ടി വരുന്ന സാഹചര്യമുണ്ടായാൽ അതിന് തയാറാകാനും അവളെ പഠിപ്പിക്കുക.
എന്നാണ് സാമന്ത പങ്കുവെച്ച കുറിപ്പിൽ എഴുതിയിരുന്നത്. ഒക്ടോബർ രണ്ടിനാണ് നാല് വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ പോവുകയാണെന്ന് സാമന്തയും നാഗ ചൈതന്യും അറിയിച്ചത്.
വലിയ ഞെട്ടലോടെയാണ് സിനിമാ ലോകവും ആരാധകരും താരദമ്പതികളുടെ വിവാഹമോചന പ്രസ്താവന വായിച്ചത്.