കടലോരവും തിരമാലകളും കണ്ട് ആനന്ദം കൊള്ളാത്തവരായി ആരും കാണില്ല.
എന്നാല്‍ കടലിന്റെ അതിര് വരമ്പുകളും ആഴങ്ങളും കണക്കിലെടുക്കാതെ നീന്തികളിക്കുകയും പലതരം വിനോദങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്യുന്നവര്‍ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ച് കുറിച്ച് ബോധവാന്മാരാകേണ്ടതുണ്ട്.
കാരണം അത് പല ആപത്തില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കും.
മനുഷ്യനെയും തിന്നും
കയ്യില്‍ കിട്ടിയാല്‍ മനുഷ്യനെയടക്കം അകത്താക്കുന്ന നിരവധി ക്രൂര മത്സ്യങ്ങളുടെ കേന്ദ്രം കൂടിയാണ് കടൽ.
തിമിംഗലമല്ലെ ഏറ്റവും വലുത് അപ്പോള്‍ അതായിരിക്കും ഭീകരനെന്നു കരുതും. എന്നാല്‍ തിമിംഗലങ്ങളെക്കാള്‍ ഭീകരത സൃഷ്ടിക്കുന്നതും ക്രൂരനുമായ വലിയ മത്സ്യമാണ് സ്രാവുകള്‍.
കൂര്‍ത്ത പല്ലുകളുള്ള ഇവ അക്രമാസക്തരാണ്. ഇവയുടെ കയ്യില്‍ പെട്ടുപോയാല്‍ രക്ഷപെടുക അസാധ്യമാണ്.
അവയ്ക്കു മുന്നില്‍ പെട്ടു പോയി ആ ഭീകരത നേരിട്ടറിഞ്ഞ രണ്ടുപേരാണ് ഇന്നത്തെ താരങ്ങള്‍.
അടുത്തിടെ കാലിഫോണിയയിലെ ഡെല്‍ മാര്‍ കോസ്റ്റില്‍ പ്രത്യക്ഷപ്പെട്ട വെള്ള സ്രാവിന്റെ പിടിയില്‍ നിന്നും തലനാരിഴക്ക് രക്ഷപെട്ട അച്ഛന്റേയും മകന്റേയും അതിജീവന കഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം.
ആസ്വാദനത്തിനിടയില്‍
പൊങ്ങി വരുന്ന തിരമാലകളില്‍ ആസ്വദിച്ചു സര്‍ഫിംഗ് നടത്തുകയായിരുന്നു മകന്. അവന്റെ സമീപത്തായി അച്ഛനും ഉണ്ടായിരുന്നു.
ഇടയ്ക്ക് മകനെ ശ്രദ്ധിച്ചപ്പോഴാണ് മകന്റെ ചുറ്റും വട്ടമിട്ട് നീന്തുന്ന സ്രാവിനെ അച്ഛന് കാണുന്നത്. അതുകണ്ടതോടെ അച്ഛന് ആകെ പരിഭ്രാന്തനായി.
അധികം ബഹളമൊന്നും വെയ്ക്കാതെ അദ്ദേഹം തന്റെ സര്‍ഫിംഗ് ബോര്‍ഡില്‍ പിടിച്ചു മകന്റെ അടുത്തേക്ക് നീന്തി എത്തി. പതുക്കെ അവനോട് കാര്യംപറഞ്ഞു.
സംഭവം കേട്ടതും മകന് ഉഷാറായി. അവന് അത്ഭുതത്തോടും ആകാംക്ഷയോടും കൂടെ അവന് ഷാര്‍ക്കിനെ ശ്രദ്ധിക്കാന്‍ തുടങ്ങി. പിന്നെ ഷാര്ക്കിനൊപ്പമായിരുന്നു സര്‍ഫിംഗ് എന്നു പറയാം.
ഇരുവരുടെയും ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ആയ സ്കോട്ട് ഫെയര്‍ചൈല്‍ഡ് ആണ്.
ഏതായാലും ആരെയും വേട്ടയാടാനുള്ള ശ്രമത്തില്‍ ആയിരുന്നില്ല സ്രാവ്.. വയര്‍ നിറഞ്ഞിരിക്കുന്നതിനാലായിരിക്കണം ഇരുവരെയും ഭക്ഷിക്കാതെ വെറുതെ വിട്ടത്.
സംഭവങ്ങൾ വേറെയും
ടാന്‍സ്മാനിയയിലെ നോര്‍ത്ത് കോസ്റ്റില്‍ കടല്‍ സിംഹങ്ങളെ സന്ദര്‍ശിക്കാനായി ബോട്ടില്‍ യാത്ര ചെയ്ത പിതാവിനെയും മകനെയും ആക്രമിക്കാനായി വന്ന സ്രാവും അവരില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ട അച്ഛന്റെയും മകന്റെയും കഥയും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
കാലാവസ്ഥയും ജലനിരപ്പും അനുകൂലമായതോടെയാണ് ടാന്‍സ്മാനിയയിലെ കടല്‍സിംഹങ്ങളുടെ കോളനിയായ ടെന്ത് ഐലന്റിലേക്ക് യാത്ര നടത്താന്‍ ഷോണ്‍ വിനാറും മകന് ജെയിംസ് വിനാറും തീരുമാനിച്ചത്.
കഴിഞ്ഞ 20 വര്‍ഷമായി പിതാവ് ഷോണ്‍ ഈ മേഖലയില്‍ മീന്‍പിടിക്കാനായി സമയം ചെലവഴിക്കാറുണ്ട്.
ഇതിനിടയിലാണ് കടല്‍ സിംഹങ്ങളുടെ താവളത്തിലേക്ക് പോയത്. അവയുടെ ചിത്രങ്ങള്‍ പകര്ത്തുന്നതിടയില് സ്രാവിന്റെ ആക്രമണം ഉണ്ടായത്.
എന്നാല്‍ പരുക്കുകള്‍ ഒന്നും ഇല്ലാതെ ഇരുവരും സുരക്ഷിതമായി രക്ഷപെട്ടിരുന്നു.