താന്‍ അഭിനയിക്കുന്ന ഷോര്ട്ട്ഫിലിമിന്റെസെറ്റില് എത്തിയപ്പോഴാണ് മോര്‍ഫിംഗ് ചിത്രത്തിനെ കുറിച്ച് അറിയുന്നത്. ഞാന്‍ സെറ്റില്‍ എത്തിയപ്പോള്‍ ആളുകള്‍ മാറി നിന്ന് എന്തൊക്കെയോ സംസാരിക്കുന്നത് കണ്ടു.
എനിക്ക് അപ്പോള്‍ ആ ചിത്രത്തിനെ കുറിച്ച് മനസിലായില്ല. ഞാൻ സെറ്റില്‍ എന്തിയപ്പോള്‍ എല്ലാവരും വളരെ വിചിത്രമായിട്ടായിരുന്നു പെരുമാറിയത്. പിറുപിറുക്കുകയും മറ്റും ചെയ്യുന്നുണ്ട്.
എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസിലായില്ല. എന്തിനാണ് ഇങ്ങനെ പെരുമാറുന്നതെന്ന് തോന്നി. ഏറ്റവും ഒടുവില്‍ ഒരാള്‍ വന്ന് വൈറലായ എന്റെ മോര്‍ഫിംഗ് ചിത്രത്തിനെക്കുറിച്ച് പറയുകയായിരുന്നു.
ചിത്രം എന്നെ അക്ഷരംപ്രതി ഞെട്ടിക്കുകയായിരുന്നു. ചെയ്തത് ആരാണെങ്കിലും വളരെ ക്രിയേറ്റീവായിട്ടാണ് ചെയ്തിരിക്കുന്നത്. തുടക്കത്തില്‍ ഞാന്‍ അസ്വസ്ഥയായിരുന്നു.
എന്നാല്‍ പിന്നീട് ഓക്കെ ആയി. ആളുകള്‍ സ്ത്രീവിരുദ്ധരാകുന്നത് വളരെ സങ്കടകരമാണ്… ചിത്രങ്ങള്‍ മോര്‍ഫ് ചെയ്യുന്നത് നിര്‍ത്തുക. -നേഹ ശർമ