ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിൽ എത്തി.
ഒക്ടോബര്‍ 30,31 തീയതികളില്‍ റോമിലാണ് ഉച്ചകോടി നടക്കുന്നത്. കാലാവസ്ഥ വ്യതിയാനം, കോവിഡ് മഹാമാരി, പകര്‍ച്ചവ്യാധിക്ക് ശേഷം സാമ്പത്തിക രംഗത്തെ വീണ്ടെടുക്കല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ ചര്‍ച്ചയാകും.
ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രോഗിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് നരേന്ദ്രമോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഡ്രോഗിയുമായി മോദി പ്രത്യേക ചര്‍ച്ചയും നടത്തും.
നാളെ വത്തിക്കാനിൽ
പ്രധാനമന്ത്രി വത്തിക്കാനിൽ ശനിയാഴ്ച രാവിലെ ഫ്രാൻസിസ് മാർപാപ്പയുമായും കൂടിക്കാഴ്ച നടത്തും.
ഇരുവരും നേരിട്ടു ചർച്ച നടത്തുമെന്നും കേന്ദ്ര വി ദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്രിംഖ്ല അറിയിച്ചു.
ശനിയാഴ്ച രാവിലെ വത്തിക്കാൻ സമയം 8.30ന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.00) ആണ് കൂടിക്കാഴ്ച.
വത്തിക്കാൻ-ഇന്ത്യ ബന്ധത്തിൽ പുതുചരിത്രം കുറിക്കുന്നതാകും മാർപാപ്പയുമായുള്ള മോദിയുടെ കൂടിക്കാഴ്ച.
തിങ്കളാഴ്ച സ്കോട്ട് ലൻഡിൽ
ജി20 ഉച്ചകോടിക്കുശേഷം തിങ്കളാഴ്ച സ്കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ വ്യതിയാനം നേരിടാനുള്ള യുഎൻ കോപ്-26 ഉച്ചകോടിയിലും മോദി പങ്കെടുക്കും.