സീരിയൽ കൊലപാതകങ്ങൾ ഇന്നൊരു പുതിയ സംഭവമല്ല. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന നിരവധി കൊലപാതകങ്ങൾ നമ്മൾ ഇതിനോടകം എത്രയെണ്ണം കേട്ടു.
രക്ത ദാഹികളായ രാക്ഷസന്മാരായും, മനുഷ്യരൂപത്തിലുള്ള പിശാചുക്കളായുമൊക്കെ സീരിയൽ കില്ലർമാരെ വിശേഷിപ്പിക്കുന്നതും സാധാരണമാണ്. അറിയപ്പെടുന്നതും,
അറിയപ്പെടാത്തതുമായ ഒട്ടനവധി സീരിയൽ കൊലയാളികൾ നമുക്ക് ചുറ്റുമുണ്ട്. ഇരയുടെ ചേതനയറ്റ ശരീരത്തിൽ പോലും അതി ക്രൂരമായി മുറിവേൽപ്പിച്ച്,
അവരുടെ ശരീര ഭാഗങ്ങൾ സൂക്ഷിച്ച് വെച്ച് ഇടയ്ക്കിടക്ക് അത് നോക്കി ആഹ്ലാദിക്കുന്ന കൊലയാളികളുമുണ്ട്.
ജാക്ക് ദി റിപ്പർ,ജോൺ വെയ്ൻ ഗേസി, ജെഫ്രി ഡാമർ, ടെഡ് ബണ്ടി എന്നിവരടങ്ങുന്ന നീണ്ട നിര സീരിയൽ കൊലയാളികളുടേതാണ്.
നാല് കൊലകൾ
ടെക്സാസിലെ ക്രിസ്റ്റസ് ട്രിനിറ്റി മദർ ഫ്രാൻസിസ് ഹോസ്പിറ്റലിൽ ഹൃദയ സം ബന്ധമായ ചികിത്സയ്ക്ക് എത്തിയതായിരുന്നു ആ നാലു പേർ.
ആ സമയത്ത് അത്യാഹിത വിഭാഗത്തിലെ നഴ്സായിരുന്നു ജോർജ് ഡേവിസ്. 2017 – 2018 കാലയളവിലാണ് ഹൃദയ സംബന്ധമായ ചികിത്സ തേടി ക്രിസ്റ്റഫർ ഗ്രീൻവേ (47),ജോസ് കലിന, (58) റൊണാൾഡ് ക്ലാർക്ക്, (68); ജോൺ ലാഫെർട്ടി( 74) എന്നിവരെത്തിയത്.
പക്ഷേ, വിജയകരമായ ശസ്ത്രക്രിയക്ക് ശേഷം രോഗികളുടെ ആരോഗ്യ സ്ഥിതി മോശമാകുന്നത് ശ്രദ്ധയിൽ പെട്ട ഡോക്ടർന്മാർ ആകെ ആശയകുഴപ്പത്തിലായി.തുടർന്നു രോഗികളിൽ സ്കാനിങ് നടത്തുകയും,
അവരുടെ മസ്തിഷ്കത്തിൽ വായുവിന്റെ സാന്നിധ്യം അധികമായി കണ്ടെത്തിയത്. ഉടനെ തന്നെ ഇവർ നാലു പേരും മരിക്കുകയും ചെയ്തു.
എങ്ങനെ? ആര്?
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികളുടെ ധമനികളിൽ വായു കുത്തിവെയ്ക്കുകയായിരുന്നു ജോർജ് ഡേവിസ് ചെയ്തിരുന്നത്.
ഈ നാല് പേരും മരിക്കുന്ന സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരെ ഒരു നേഴ്സ് ഡേവിസായിരുന്നു.
ആശുപത്രി അധികൃതർ നടത്തിയ അന്വേഷണത്തിനൊടുവിലാണ് രോഗികൾ മരിക്കുന്നതിനു മുമ്പായി രോഗികളുടെ മുറിയിൽ ജോർജ് പ്രവേശിക്കുന്നത് വീഡിയോ ഫൂട്ടേജിൽ വ്യക്തമാണ്.
മരണം ആസ്വദിച്ച്
ജോസഫ് കലിന എന്ന രോഗി മരിക്കുന്ന വീഡിയോ പരിശോധിച്ചപ്പോൾ ഹാളിന്റെ അറ്റത്തിരുന്നു തന്റെ ഇരയുടെ അവസാന ശ്വാസം നിലക്കുന്നതും നോക്കിയിരുന്ന ഡേവിസിനെയാണ് കണ്ടത്.
ഒക്ടോബർ 19 ന് ഡേവിസിനെ കുറ്റകാരനായി കണ്ടെത്തി. ഡേവിസ് ഇരകളുടെ മരണം കാണുന്നതിൽ ഹരം കൊണ്ടിരുന്നുവെന്ന് വിചാരിണക്കിടയിൽ പ്രോസിക്യുട്ടർ ക്രിസ് ഗേറ്റ്വഡ് പറഞ്ഞു.
വിചാരണയ്ക്കൊടുവിൽ വധശിക്ഷയാണ് കോടതി ഡേവിസിനു വിധിച്ചത്.
ശിക്ഷ വിധിക്കായി വെറും രണ്ടു മണിക്കൂർ മാത്രമാണ് കോടതിയിൽ ചെലവായത്. 8.75 മില്യൺ ഡോളർ ബോണ്ടിൽ സ്മിത്ത് കൗണ്ടി ജയിലിൽ കസ്റ്റഡിയിലാണിപ്പോൾ ഡേവിസ്.