ശ​​​ക്ത​​​മാ​​​യ സൗ​​​ര​​​ക്കാ​​​റ്റ് ഭൂയിലേക്ക്; ജി​​​പി​​​എ​​​സ് നാ​​​വി​​​ഗേ​​​ഷ​​​ന്‍, മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ സി​​​ഗ്‌​​​ന​​​ലു​​​ക​​​ള്‍ തടസ്സപ്പെടും; ഭൂമിയുടെ കാന്തിക വലയം തകരുമോ?  ശാസ്ത്രലോകം ആശങ്കയിൽ


ന്യൂ​​യോ​​ർ​​ക്ക്: ശ​​​ക്ത​​​മാ​​​യ സൗ​​​ര​​​ക്കാ​​​റ്റ് ഭൂ​​​മി​​​യി​​​ലേ​​​ക്കു വ​​​രു​​​ന്നു​​​വെ​​​ന്ന മു​​​ന്ന​​​റി​​​യി​​​പ്പിനെത്തുടർന്ന് ശാസ്ത്ര ലോകം ആകാംക്ഷ യിൽ.

അ​​​മേ​​​രി​​​ക്ക​​​ന്‍ ഏ​​​ജ​​​ൻ​​​സി​​​യാ​​​യ ഒാ​​​ഷ്യാ​​​നി​​​ക് ആ​​​ൻ​​​ഡ് അ​​​റ്റ്മോ​​​സ്ഫെ​​​റി​​​ക് അ​​​ഡ്മി​​​നി​​​സ്ട്രേ​​​ഷ​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള കാ​​​ലാ​​​വ​​​സ്ഥാ പ്ര​​​വ​​​ച​​​ന കേ​​​ന്ദ്രമാണ് പ്രവചനം നടത്തിയിരിക്കുന്നത്. സെ​​​ക്ക​​​ൻ​​​ഡി​​​ൽ 700 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വേ​​​ഗ​​​ത്തി​​​ല്‍ വീ​​​ശി​​​യ​​​ടി​​​ക്കു​​​ന്ന സൗ​​​ര​​​ക്കാ​​​റ്റ് ഇ​​​ന്നു ഭൂ​​​മി​​​യി​​​ലെ​​​ത്തു​​മെ​​ന്നാ​​ണ് പ്ര​​വ​​ച​​നം.

നാ​​​സ​​​യു​​​ടെ സോ​​​ളാ​​​ർ ഡൈ​​​നാ​​​മി​​​ക്സ് ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി പ​​​ക​​​ർ​​​ത്തി​​​യ ചി​​​ത്രം സൂ​​​ര്യ​​​ന്‍റെ പു​​​റം ഭാ​​​ഗ​​​ത്തെ പ്ലാ​​​സ്മ​​​യി​​​ൽ വ​​​ളരെ ഉ​​​യ​​​ർ​​​ന്ന ഊ​​​ർ​​​ജം ഉ​​​ദ്പാ​​​ദി​​​പ്പി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യും അ​​ത് സൗ​​ര​​ക്കാറ്റാ​​യി മാ​​റി സൂ​​ര്യ​​ന്‍റെ ഗു​​രുത്വാ​​ക​​ർ​​ഷ​​ണ ശ​​ക്തി​​യെ മ​​റിക​​ട​​ന്ന് ഭൂ​​മി​​യി​​ലെ​​ത്തു​​മെ​​ന്നു​​മാ​​ണ് പ്ര​​വ​​ചി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

ചി​​ത്രം ന​​ൽ​​കു​​ന്ന സൂ​​ച​​ന​​യ​​നു​​സ​​രി​​ച്ച് സൂ​​ര്യ​​ന്‍റെ പു​​റ​​ത്തെ പ്ലാ​​സ്മ​​യി​​ൽ വ​​ലി​​യ ഒ​​രു ഊ​​ർ​​ജ വി​​സ്ഫോ​​ട​​നം ന​​ട​​ന്നി​​ട്ടു​​ണ്ട്.സൂ​​​ര്യ​​​ന്‍റെ ഗു​​​രു​​​ത്വാ​​​ക​​​ർ​​​ഷ​​​ണ​​​ത്തി​​​നു പി​​​ടി​​​ച്ചു​​​നി​​​ർ​​​ത്താ​​​നാ​​​വാ​​​ത്ത​​​വി​​​ധം ചൂ​​​ട് വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തോ​​​ടെ​​​യാ​​​ണ് സൗ​​​ര​​​ക്കാ​​​റ്റി​​​ന്‍റെ ഉ​​​ത്ഭ​​​വം.

ഭൂ​​​മി​​​യു​​​ടെ കാ​​​ന്തി​​​കമ​​​ണ്ഡ​​​ല​​​ത്തി​​​നു​​​ള്ള ഭീ​​​ഷ​​​ണി​​​ക്ക് പു​​​റ​​​മേ റേ​​​ഡി​​​യോ ത​​​രം​​​ഗ​​​ങ്ങ​​​ളെ ബാ​​​ധി​​​ക്കാ​​​നും സാ​​​റ്റ​​​ലൈ​​​റ്റു​​​ക​​​ളെ ത​​​ക​​​രാ​​​റി​​​ലാ​​​ക്കാ​​​നും വൈ​​​ദ്യു​​​തി വി​​​ത​​​ര​​​ണ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ ത​​​കർക്കാ​​​നു​​​മൊ​​​ക്കെ ഈ ​​​സൗ​​​ര​​​ക്കാ​​​റ്റി​​​ന് സാ​​​ധി​​​ക്കും.

സൗ​​​ര​​ക്കൊ​​​ടു​​​ങ്കാ​​​റ്റ് ഭൂ​​​മി​​​യി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​മ്പോ​​​ള്‍ ഭൂ​​​മി​​​യു​​​ടെ ബാ​​​ഹ്യ അ​​​ന്ത​​​രീ​​​ക്ഷം ചൂ​​​ടാ​​​കും. കൂ​​​ടാ​​​തെ റേ​​​ഡി​​​യോ സി​​​ഗ്‌​​​ന​​​ലു​​​ക​​​ള്‍, ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം, കാ​​​ലാ​​​വ​​​സ്ഥ എ​​​ന്നി​​​വ​​​യി​​​ലും സൗ​​​ര​​​ക്കാ​​​റ്റ് നേ​​​രി​​​ട്ട് സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​മെ​​​ന്ന് ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍ പ​​​റ​​​യു​​​ന്നു. ഇ​​​ത് ഭൂ​​​മി​​​യു​​​ടെ ബാ​​​ഹ്യ അ​​​ന്ത​​​രീ​​​ക്ഷ​​​ത്തെ ചൂ​​​ടാ​​​ക്കു​​​ക​​​യും ഉ​​​പ​​​ഗ്ര​​​ഹ​​​ങ്ങ​​​ളി​​​ല്‍ നേ​​​രി​​​ട്ട് സ്വാ​​​ധീ​​​നം ചെ​​​ലു​​​ത്തു​​​ക​​​യും ചെ​​​യ്യും.

ജി​​​പി​​​എ​​​സ് നാ​​​വി​​​ഗേ​​​ഷ​​​ന്‍, മൊ​​​ബൈ​​​ല്‍ ഫോ​​​ണ്‍ സി​​​ഗ്‌​​​ന​​​ലു​​​ക​​​ള്‍, സാ​​​റ്റ​​​ലൈ​​​റ്റ് ടി​​​വി എ​​​ന്നി​​​വ​​യെ ത​​ട​​സ​​പ്പെ​​ടു​​ത്താ​​നും സൗ​​ര​​ക്കാ​​റ്റി​​നു ക​​ഴി​​ഞ്ഞേ​​ക്കു​​മെ​​ന്നാ​​ണ് ശാ​​സ്ത്ര​​ജ്ഞ​​ർ വി​​ല​​യി​​രു​​ത്തു​​ന്ന​​ത്.

എ​​​ന്നി​​​രു​​​ന്നാ​​​ലും, മേ​​​ല്‍പ്പറ​​​ഞ്ഞ കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ വ​​​ള​​​രെ അ​​​പൂ​​​ര്‍വ​​​മാ​​​യി മാ​​​ത്ര​​​മേ സം​​​ഭ​​​വി​​​ക്കു​​​ക​​​യു​​​ള്ളു​​​വെ​​​ന്നും ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

കാ​​​ര​​​ണം ഭൂ​​​മി​​​യു​​​ടെ കാ​​​ന്തി​​​ക​​​ക്ഷേ​​​ത്രം അ​​​തി​​​നെ​​​തിരേ ഒ​​​രു സം​​​ര​​​ക്ഷ​​​ണ ക​​​വ​​​ച​​​മാ​​​യി പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നും ശാ​​സ്ത്ര​​ജ്ഞ​​ർ വ്യ​​ക്ത​​മാ​​ക്കു​​ന്നു.പ​​തി​​നൊ​​ന്ന് വ​​ർ​​ഷ​​ങ്ങ​​ളു​​ടെ ഇ​​ട​​വേ​​ള​​ക​​ളി​​ലാ​​ണ് സാ​​ധാ​​ര​​ണ സൗ​​ര​​ക്കാ​​റ്റ് ഉ​​ണ്ടാ​​കാറുള്ള​​ത്.

ഇ​​ത്ത​​ര​​ത്തി​​ൽ ഭൂ​​മി​​യി​​ലെ​​ത്തു​​ന്ന സൗ​​ര​​ക്കാ​​റ്റു​​ക​​ളി​​ൽ മി​​ക്ക​​വ​​യും വി​​നാ​​ശ​​കാ​​രി​​ക​​ള​​ല്ല. 32 വ​​ർ​​ഷം മു​​ന്പു​​ണ്ടാ​​യ സൗ​​ര​​ക്കാ​​റ്റ് വി​​നാ​​ശ​​കാ​​രി​​യാ​​യി​​രു​​ന്നു.

1989 മാ​​​ർ​​​ച്ചി​​ലെ സൗ​​ര​​ക്കാ​​റ്റി​​നെ​​ത്തു​​ട​​ർ​​ന്ന് കാ​​​ന​​​ഡ​​​യി​​​ലെ ക്യു​​​ബെ​​​ക് പ്ര​​​വി​​​ശ്യ​​​യി​​​ൽ വൈ​​ദ്യു​​തി മു​​ട​​ങ്ങി​​യി​​രു​​ന്നു. ഏ​​ക​​ദേ​​ശം ഒ​​​ൻ​​​പ​​​തു മ​​​ണി​​​ക്കൂ​​​റാ​​​ണ് അ​​ന്ന് വൈ​​​ദ്യു​​​തി ത​​​ട​​​സ​​​പ്പെ​​​ട്ട​​​ത്. അ​​ത് 60 ല​​ക്ഷ​​ത്തോ​​ളം ജ​​ന​​ങ്ങ​​ലെ ബാ​​ധി​​ച്ച​​താ​​യാ​​ണ് വി​​ല​​യി​​രു​​ത്ത​​പ്പെ​​ട്ട​​ത്.

കൂ​​ടാ​​തെ 1859 ലും 1921 ​​​ലും സൗ​​ര​​ക്കാ​​റ്റു​​ക​​ൾ ജ​​ന​​ജീ​​വി​​ത​​ത്തെ ബാ​​ധി​​ച്ചി​​ട്ടു​​ണ്ട്. കാ​​​രിം​​ഗ്ട​​​ൺ സം​​​ഭ​​​വം എ​​​ന്നാ​​​ണ് 1859ലെ ​​​സൗ​​​ര​​​ക്കാ​​​റ്റ് അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. അ​​ന്നു വാ​​​ർ​​​ത്താ വി​​​നി​​​മ​​​യ ബ​​​ന്ധ​​​ങ്ങ​​​ളെ​​ല്ലാം ത​​ക​​രാ​​റി​​ലാ​​യി​​രു​​ന്നു. ഇ​​​തു​​​മൂ​​​ലം യൂ​​​റോ​​​പ്പി​​​ലെ​​​യും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​യും ടെ​​​ലി​​​ഗ്രാ​​​ഫ് ശൃം​​​ഖ​​​ല വ​​ലി​​യ​​തോ​​തി​​ൽ ത​​ക​​ർ​​ച്ച നേ​​രി​​ട്ടി​​രു​​ന്നു.

Related posts

Leave a Comment