നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം; കീടനാശിനി നീക്കംചെയ്യാൻ സാനിറ്റൈസർ മതിയോ?


ശുദ്ധജലം ഉപയോഗിക്കാം, ജലജന്യരോഗങ്ങൾ തടയാം
1. കുടിവെള്ള സ്രോതസുകളിൽ മലിനജലം കലരുന്നില്ലെന്ന് ഉറപ്പുവരുത്തുക,
2. കിണറുകളും കുടിവെള്ള സ്രോതസുകളും കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യുക.
3. മലിനജലം കലർന്നിട്ടുണ്ടെങ്കിൽ സൂപ്പർ ക്ലോറിനേഷൻ നടത്തുക.
4. കുടിക്കാൻ തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.

ക്ലോ​റി​ൻ ഗു​ളി​ക ഉ​പ​യോ​ഗം
20 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 0.5 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യും 500 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 12.5 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യും 1000 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 25 ഗ്രാം ​ക്ലോ​റി​ൻ ഗു​ളി​ക​യു​മാ​ണ് പൊ​ടി​ച്ചു ചേ​ർ​ക്കേ​ണ്ട​ത്. ക്ലോ​റി​നേ​ഷ​ൻ ചെ​യ്ത് അ​ര മ​ണി​ക്കൂ​റി​നു​ശേ​ഷം വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.

ലി​ക്വി​ഡ് ക്ലോ​റി​നേ​ഷ​ൻ
1000 ലി​റ്റ​ർ വെ​ള്ള​ത്തി​ൽ 20 മി​ല്ലി ലി​റ്റ​ർ ദ്രാ​വ​ക ക്ലോ​റി​ൻ ചേ​ർ​ക്ക​ണം. സൂ​പ്പ​ർ ക്ലോ​റി​നേ​ഷ​ന് ഇ​ര​ട്ടി അ​ള​വി​ൽ ദ്രാ​വ​ക ക്ലോറിൻ ഉ​പ​യോ​ഗി​ക്ക​ണം. അ​ര മ​ണി​ക്കൂ​റി​നു ശേ​ഷം വെള്ളം ഉ​പ​യോ​ഗി​ക്കാം.


നിർബന്ധമായും സോപ്പുപയോഗിച്ചു കൈ കഴുകേണ്ടത് എപ്പോഴെല്ലാം?
1. ശുചിമുറി ഉപയോഗിച്ചതിനു ശേഷം.
2.തുമ്മുകയോ ചുമയ്ക്കുകയോ ചെയ്തതിനു ശേഷം
3. ഭക്ഷണം പാകം ചെയ്യുന്നതിനും കഴിക്കുന്നതിനും മുൻപും ശേഷവും.
4. അസുഖബാധിതരെയും കിടപ്പുരോഗികളെയും പരിചരിക്കുന്നതിനു മുന്പും ശേഷവും.
5. മുറിവുണ്ടായാൽ അതു കഴുകി വൃത്തിയാക്കുന്നതിനു മുന്പ്
6. ടോയ്്‌ലറ്റ് ഉപയോഗിച്ചുകഴിഞ്ഞ് കുഞ്ഞിനെ വൃത്തിയാക്കുകയോ കുഞ്ഞിന്‍റെ ഡയപ്പർ മാറ്റുകയോ ചെയ്തതിനു ശേഷം.
7. മൃഗങ്ങളെ ഓമനിക്കുകയോ പരിപാലിക്കുകയോ ചെയ്തതിനു ശേഷം
8. മാലിന്യങ്ങൾ കൈകാര്യം ചെയ്തതിനു ശേഷം

സാനിറ്റൈസർ ഉപയോഗിക്കുന്നതു മൂലം കൈകളിൽ പറ്റിയ രോഗാണുക്കളുടെ എണ്ണം വൻതോതിൽ കുറയ്ക്കാം. പക്ഷേ..
* എല്ലാ രോഗാണുക്കളെയും ഇല്ലാതാക്കാൻ സാനിറ്റൈസറിനു കഴിയില്ല.
* കൈകളിൽ വളരെയധികം എണ്ണമയവും അഴുക്കും ഉണ്ടെങ്കിൽ സാനിറ്റൈസർ ഫലപ്രദമാകണമെന്നില്ല.
കീടനാശിനികൾ, ലോഹങ്ങളുടെ അംശം എന്നിവ കൈകളിൽ നിന്നു നീക്കം ചെയ്യാൻ സാനിറ്റൈസറിനു കഴിയണമെന്നില്ല

അത്തരം സന്ദർഭങ്ങളിൽ സോപ്പും വെള്ളവും ഉപയോഗിച്ചു കൈകൾ ശുചിയാക്കുക. 20 സെക്കൻഡ് സമയമെങ്കിലും കഴുകണം.

ചിക്കുൻ ഗുനിയയെ കരുതിയിരിക്കാം
ലക്ഷണങ്ങൾ – പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, തലവേദന, സന്ധിവേദന, സന്ധികളിലെ നീർവീക്കം, ക്ഷീണം, ഛർദി

* ലക്ഷണങ്ങൾക്കനുസൃതമായ ചികിത്സയും പരിചരണവും കൊണ്ട് രോഗം ഭേദമാക്കാം.
* ഈഡിസ് കൊതുകാണ് ചിക്കുൻ ഗുനിയ പരത്തുന്നത്. ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ച് കൊതുകിന്‍റെ ഉറവിട നശീകരണം നടത്താം, സുരക്ഷിതരാവാം.

എലിപ്പനി സാധ്യത ആർക്ക്?
* പനി, തലവേദന, ശരീരവേദന, പേശിവേദന…ഉണ്ടോ?
* 30 ദിവസങ്ങൾക്കുള്ളിൽ വെള്ളക്കെട്ടിലോ ഈർപ്പമുള്ള മണ്ണിലോ ജോലി ചെയ്തോ?
എങ്കിൽ, എലിപ്പനി സാധ്യതയുണ്ട്.

സ്വയംചികിത്സ വേണ്ട….ചികിത്സ തേടുക
ഡോക്ടറോട് തൊഴിൽ പശ്ചാത്തലം പറയുക.
ഓർക്കുക, എലിപ്പനി മരണകാരണമായേക്കാം.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്,

ആ​രോ​ഗ്യ കേ​ര​ളം & നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ

 

Related posts

Leave a Comment