കോവിഡ് കാലത്ത് ഒരു സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന കൂട്ടുകാർ അനവധിയാണ്. അവിടെ ഇവർ ഒരു മാതൃകയാണ്. സഹപാഠികളായ രണ്ടുപേരുടെ മനസിൽ വിരിഞ്ഞ ആശയം ഒരു കാർഷിക സംരംഭത്തെ വിജയത്തിലെത്തിച്ച ചരിത്രമാണ് ആവ് ലോണ് റാബിറ്റ് ഫാമിനു പറയാനുള്ളത്.
പഠനാനന്തരം നല്ല സൗഹൃദങ്ങളെ കാലയവനികയ്ക്കുള്ളിൽ തള്ളുന്നവർ തീർച്ചയായും കാണേണ്ട നന്മയുടെ ചിത്രം കൂടിയുണ്ടിതിൽ. ഓരോ സൗഹൃദങ്ങളും ഇതുപോലെ ഓരോ കൊച്ചു സംരംഭങ്ങൾക്കു കൂടി തുടക്കമിട്ടാൽ അതു നമ്മുടെ സന്പദ്വ്യവസ്ഥയിലുണ്ടാകുന്ന ഗതിമാറ്റം ചില്ലറയായിരിക്കില്ല.
സൗഹൃദസംരക്ഷണത്തിനായി സംരംഭം
മലപ്പുറം ജില്ലയിലെ എടപ്പാളിനു സമീപം അയിലക്കാടാണ് ഇവരുടെ മുയൽഫാം. പ്ലസ്ടു വരെ ഒന്നിച്ചുപഠിച്ച രണ്ടുപേർ- എൻജിനീയറായ കോലൊളന്പിലെ അഖിലും ഇലക്ട്രീഷനായ അയിലക്കാട് ചെറുതോട്ടുപ്പുറത്ത് ഗഫൂറും. തങ്ങളുടെ ജോലികൾക്കൊപ്പം സൗഹൃദം കാ ത്തുസൂക്ഷിക്കുന്നതിന് ഒരു കൂട്ടു സംരംഭം വേണമെന്ന ആശയത്തി ലെത്തി. വിജയകരമായ ഒരു മുയൽ വളർത്തൽ സംരംഭത്തിന്റെ തുടക്കമിങ്ങനെ…
പരിശീലനം നേടി അങ്കത്തട്ടിലേക്ക്
ശാസ്ത്രീയ മുയൽവളർത്തലി നെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പു സംഘടിപ്പിച്ച പരിശീലനപരിപാടിയിൽ പങ്കെടുത്തായിരുന്നു തുടക്കം. അഞ്ചു വർഷം മുന്പ് ആരംഭിച്ച സംരംഭം, ഇന്ന് ഈ പ്രദേശത്തു മുയൽ വളർത്തലിലേക്കിറങ്ങുന്ന നിരവധിപേർക്ക് വഴികാട്ടികൂടിയാണ്.
രണ്ടു പേരും രണ്ടു തൊഴിൽ വഴി കളിൽ സജീവമായി തുടരു ന്പോഴും നൂറുകണക്കിനു മുയലുകളെ വളർ ത്തുന്ന സംരംഭത്തിൽ ഒരു തൊഴി ലാളിപോലുമില്ല. നിലവിലെ ജോലി കളെ ബാധിക്കാത്ത വിധം മുയൽ ഫാമിലെ ദൈനംദിന പ്രവർത്തന ങ്ങൾ ക്രമീകരിക്കുന്നു ഇവർ.
ഇന വൈവിധ്യം
അമേരിക്കൻ ബ്ലൂ, അങ്കോറ, വൈറ്റ് ജയന്റ്, സോവിയറ്റ്ചിഞ്ചില, ഗ്രേജ യന്റ് തുടങ്ങി വളരെയേറെ ഇന സവിശേഷതകൾ നിറഞ്ഞ മുയൽ ഫാമാണിത്. അലങ്കാര മുയൽ വളർ ത്തലിനും ഇറച്ചി ആവശ്യങ്ങൾ ക്കുമെല്ലാം ധാരാളം പേരാണ് ഇവിടെയെത്തുന്നത്. വൻകിട കുത്തക കളുടെ കിടമത്സരങ്ങളോ, ഇടപെട ലുകളോ ഇല്ലാത്ത മുയൽ വളർത്തൽ മേഖല നവ സംരംഭകർക്കു മുന്നിൽ സാധ്യതകളുടെ വാതായനങ്ങളാണു തുറക്കുന്നത്.
തികച്ചും ജൈവരീതിയിൽ
തികച്ചും ജൈവരീതിയിൽ വളർ ത്തുന്ന മുയലുകളുടെ ഇറച്ചി സുരക്ഷിതമായി ഭക്ഷിക്കാവുന്നതാ ണ്. പോഷകങ്ങളുടെ മികച്ച കലവറ യും വൈറ്റ് മീറ്റുമായ മുയലിറച്ചി ആരോഗ്യദായക ഭക്ഷണമാണ്.
ഇണചേർക്കൽ ശ്രദ്ധാപൂർവം
ആണ് മുയൽ പൂർണ വളർച്ചയെ ത്താൻ എട്ടുമാസം വരെ വേണം. അഞ്ചര മാസം കഴിഞ്ഞോ അല്ലെങ്കിൽ മൂന്നര കിലോ തൂക്കം വരുന്പോഴോ ആണ് പെണ്മുയലുകളെ ഇവിടെ ഇണ ചേർക്കുന്നത്.
ഒന്നു മുതൽ പതിമൂന്നു വരെ കുഞ്ഞുങ്ങൾ ഒരു പ്രസവത്തിലൂടെ ലഭിക്കും. വളരെ ശ്രദ്ധാപൂർവമേ മുയൽ വളർത്ത ലിലേക്ക് കടന്നു വരാവൂ എന്നാണു സ്വന്തം അനുഭവം സാക്ഷിയാക്കി ഇവർക്കു പറയാനുള്ളത്.
വളർത്താനുള്ള ശുദ്ധ ജനുസു കളുടെ വിശ്വസനീയമായ ലഭ്യത തന്നെയാണു പ്രാഥമികമായി പാലി ക്കേണ്ട ജാഗ്രത. ആദ്യഘട്ടത്തിൽ വളർത്താൻ ഒന്നിച്ചെടുത്ത മുയലു കളിൽ ഇംബ്രീഡുകളെ കലർത്തി ചതിച്ച അനുഭവവും ഇവർ വേദന യോടെ പങ്കുവയ്ക്കുന്നുണ്ട്.
പുതിയ സംരംഭകരെ നിലവിലെ സംരംഭകർ ജാഗ്രതയോടെ ചേർത്തു പിടിച്ചാൽ അവരുടെ ഭാവനകളും ഇടപെടലുകളു മെല്ലാം അവരെ വിജയത്തിലേക്കു നയിക്കും. എന്താ യാലും വലിയ സാന്പത്തിക നഷ്ടം തന്നെയാണ് ഒരേ മാതൃ-പിതൃ ഗണത്തിലുൾപ്പെട്ട രക്തബന്ധമുള്ള മുയലുകളെ നല്കിയുള്ള ഇംബ്രിഡ് കലർത്തലിൽ ഇവർക്ക് അനുഭ വിക്കേണ്ടി വന്നത്.
പ്രവർത്തന മൂലധനമായി സ്വരുകൂ ട്ടിയ മുഴുവൻ പണവും നഷ്ടപ്പെട്ടു. ആരോഗ്യമില്ലാതെ പിറവിയെടുത്ത മുയലുകൾ ചത്തൊടുങ്ങി. എങ്കിലും വിജയിക്കണമെന്ന ഇവരുടെ ഉറച്ച ലക്ഷ്യം മികച്ച വിജയം തന്നെയാണു പിന്നീടിവർക്കു പകർന്നു നല്കിയത്.
സംരംഭകരാകുന്നതിനു മുന്നേ…
തങ്ങൾക്കുണ്ടായ ദുരനുഭവം ഇനിയൊരാൾക്കും വരരുതെന്ന കരു തലും ഇവർക്കുണ്ട്. അതു കൊണ്ടു തന്നെ കഴിയാവുന്നത്ര ഫാമുകൾ സന്ദർശിച്ചു കർഷകരെ കണ്ടു പരിശീലനവും നേടി പ്രായോഗിക അറിവുകൾ സ്വായത്തമാക്കിയതിനു ശേഷമേ ആരും സംരംഭത്തിലേക്കിറ ങ്ങാവൂയെന്നാണ് ഇവർക്കു പറയാനുള്ളത്.
പ്രസവാനന്തര പരിപാലനം
പ്രസവാനന്തരം കുഞ്ഞുങ്ങളെ സുരക്ഷിതമായി പരിപാലിക്കു ന്നതി നായി കൂടുകളിൽ ക്ലോസിംഗ് നെസ്റ്റ് ബോക്സുകൾ ഉപയോഗിക്കുന്നു. ഓ പ്പണ് നെസ്റ്റ് ബോക്സുകൾ കുഞ്ഞു ങ്ങളുടെ സുരക്ഷിതത്വം കുറയ്ക്കുന്ന തായാണ് ഇവരുടെ അനുഭവം.
പലവിധ കാരണങ്ങളാൽ പല പ്പോഴും അസ്വസ്ഥതയോടെ കൂട്ടി ലൂടെ അലക്ഷ്യമായി ഓടുന്ന മുയലു കൾ തടസങ്ങളില്ലാത്ത ഓപ്പണ് നെസ്റ്റ് ബോക്സിലേക്കും ചാടിക്കയറുന്നതു വഴി കുഞ്ഞുങ്ങളുടെ ജീവനും ഭീഷ ണിയാകും.
ചെലവുകുറയ്ക്കുന്ന തീറ്റക്രമം
വളരെ ചെലവു കുറഞ്ഞ രീതിയിൽ ക്രമീകരിക്കപ്പെട്ടതാണ് ഈ ഫാമിലെ തീറ്റക്രമവും. ഒരു നേരം പുല്ലും ഒരു നേരം സമീകൃതാഹാരവും- രണ്ടു നേരമാണു പതിവുതീറ്റ. കാലാവ സ്ഥയ്ക്കനുസരിച്ച് ഭക്ഷണ ക്രമ ത്തിലും മാറ്റമുണ്ട്. വേനലിൽ രാവിലെയാണു പുല്ലു നല്കുന്ന തെങ്കിൽ മഴക്കാലത്തു വൈകിട്ടാണു നല്കുക. എങ്ങനെ പോയാലും ഒരു ദിവസം ഒരു മുയലിനു രണ്ടു രൂപയിൽ താഴെ മാത്രമാണു തീറ്റച്ചെലവു വരുന്നത്.
രോഗപ്രതിരോധം
മുയലുകളെ ബാധിക്കുന്ന രോഗങ്ങ ൾക്കെതിരേ സമയബന്ധിത പ്രതി രോധവും അനിവാര്യമാണ്. ശുചിത്വ മില്ലായ്മയിൽ ഫംഗസ് രോഗങ്ങ ളാണു പ്രധാനമായും വരുന്നത്. പാദ വർണം, ഇയർ കാൻഗർ, പാസ്റ്റിലോ സിസ്, കോക്സിഡോസിസ് തുട ങ്ങിയവയൊക്കെ മുയൽ വളർ ത്തലിനെ ഗുരുതരമായി ബാധിക്കുന്ന രോഗങ്ങളാണ്.
സംരംഭത്തിലേക്കി റങ്ങു ന്നവർക്കാവശ്യമായ മികച്ച യിനം മുയലുകളെ വളരെ ശ്രദ്ധാ പൂർവ്വം തന്നെ ഇവർ ഉത്പാദിപ്പിച്ചു നല്കുന്നുണ്ട്. തുടക്കക്കാർക്ക് വളർത്താൻ ഏറ്റവും ഉത്തമം ചിഞ്ചില ഇനമാണന്നാണ് ഇവർ പറയുന്നത്. ഏതു പരിസ്ഥിതിയുമായും വളരെ വേഗം ഇണങ്ങുന്നതാണ് ചിഞ്ചിലയുടെ പ്രധാന സവിശേഷത.
വളർത്തുന്നതിനായി കൂടുതൽ മുയലുകളെ ആവശ്യമുള്ളവർ മുൻ കൂട്ടി ബുക്കു ചെയ്യണം. ഒരല്പം ക്ഷമയോടെ കാത്തിരിക്കാമെങ്കിൽ മികച്ച വർഗഗുണത്തോടെയുള്ള മുയലുകളെ ഇവിടെ നിന്ന് ഇവർ നല്കും. ക്രോസിംഗ് രജിസ്ട്രേഷൻ ഇവിടെ കൃത്യമായി പാലിക്കുന്ന തിനാൽ ഇംബ്രീഡ് വരാതെ വർഗ ഗുണമുള്ള മുയലുകളെ നല്കാൻ സാധിക്കുന്നു.
സുരക്ഷിതഭക്ഷണമെന്നതു വലിയൊരു ആശയമാവുകയാണിന്ന്. അ വിടെയാണ് ഇത്തരത്തിലുള്ള സംരം ഭകരുടെ പ്രസക്തിയും.
ഫോണ്: ഗഫൂർ: 9562772009
ലേഖകന്റെ ഫോണ്: 9745632828