അച്ഛന്റെ ശവസംസ്കാര ചടങ്ങിനെ ഫോട്ടോഷൂട്ട് നടത്തിയ മോഡലിനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍ മീഡിയ.ഫ്ളോറിഡ സ്വദേശിനി ജെയ്ന്‍ റിവേറ (20) ആണ് അച്ഛന്റെ ശവപ്പെട്ടിക്ക് ഒപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത്.
റാംപിലേതു പോലെയായിരുന്നു ജെയ്നിന്റെ നില്‍പ്പും വേഷവും. ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതിനു പിന്നാലെയാണു വിമര്‍ശനം ഉയര്‍ന്നത്.
അച്ഛന് മരിച്ചതിന്റെ യാതൊരു ദുഃഖവും മകളുടെ മുഖത്ത് കാണാനില്ല. ഈയൊരു സാഹചര്യത്തിലും സ്റ്റൈലിഷ് വസ്ത്രം ധരിച്ചിരിക്കുന്നു.
യാതൊരു മാന്യതയുമില്ലാത്ത പ്രവൃത്തി. നമ്മുടെ സംസ്കാരം നഷ്ടമായി…. എന്നിങ്ങനെ നീളുന്നു വിമര്‍ശനങ്ങള്‍. ഇതോടെ ജെയ്ന്‍ ചിത്രങ്ങള്‍ നീക്കി. എങ്കിലും ഇതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ വ്യാപകമായ പ്രചരിച്ചു.
”മോശം പ്രതികരണങ്ങള്‍ മനസ്സിലാക്കുന്നു. എന്നാല്‍ നല്ല ഉദ്ദേശത്തോടെ പകര്‍ത്തിയ ചിത്രങ്ങള്‍ ആണ് അവ. ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ അച്ഛന് പൂര്‍ണമായും എനിക്ക് പിന്തുണ നല്‍കുമായിരുന്നു. പ്രിയപ്പെട്ടവരുടെ വിയോഗം ഓരോരുത്തരും അവരുടെ രീതിയില്‍ കൈകാര്യം ചെയ്യുന്നു. അച്ഛന് ഒപ്പം ഉണ്ടായിരുന്നപ്പോഴുള്ള ആഘോഷ നിമിഷങ്ങളില്‍ ഒന്നു പോലെയാണ് ഞാന്‍ അതിനെ കണ്ടത്” ജെയ്ന്‍ പ്രതികരിച്ചു.
”ചിത്രശലഭം പറന്നകന്നു. നിത്യശാന്തി നേരുന്നു അച്ഛാ, നിങ്ങളായിരുന്നു എന്റെ ആത്മാര്‍ഥ സുഹൃത്ത്. നന്നായി ജീവിച്ച ഒരു ജീവിതം” എന്ന കുറിപ്പോടെ ശവപ്പെട്ടിക്ക് മുമ്പില്‍ കൈകള്‍ കൂപ്പി നില്‍ക്കുന്നത് ഉള്‍പ്പടെയുള്ള എട്ടു ചിത്രങ്ങളാണ് ജെയ്ന്‍ പങ്കുവെച്ചത്. ബ്ലാക് ബ്ലേസറായിരുന്നു വേഷം.
ജെയ്ന്‍ ചെയ്തത് തെറ്റാണെങ്കിലും അവരെ സമൂഹമാധ്യമങ്ങളില്‍ അവഹേളിക്കുന്നത് ശരിയല്ലെന്നാണ് ചിലരുടെ വാദം.
അവര്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ കാര്യങ്ങള്‍ ചെയ്യട്ടേ എന്നും എല്ലാവരും ഒരുപോലെ ആയിരിക്കില്ല എന്നു പറയുന്നവരുമുണ്ട്. ഒക്ടോബര്‍ 11ന് ആയിരുന്നു ജെയ്നിന്റെ പിതാവിന്റെ മരണം. 56 വയസ്സായിരുന്നു.