തൃശൂർ: നെഹ്റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും സാന്പത്തിക നയങ്ങളിലേക്ക് ഇന്ത്യ മടങ്ങണമെന്നു കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ.
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനാചരണവും മുൻ ഉപപ്രധാനമന്ത്രി സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനാചരണവും തൃശൂർ ഡിസിസി ഓഫീസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വൻകിട കുത്തകകൾ സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കൈപ്പിടിയിലൊതുക്കാൻ ശ്രമിച്ചപ്പോൾ അതിനെ മറികടക്കുകയാണു പ്രായോഗികവാദിയായ നെഹ്റു ചെയ്തത്.
സാധാരണ ജനങ്ങൾക്ക് ഉപയുക്തമായ രീതിയിൽ ഇന്ദിരാഗാന്ധി ബാങ്ക് ദേശസാത്കരണം നടപ്പാക്കിയത് ഇന്ത്യൻ സന്പദ് വ്യവസ്ഥയുടെ അടിത്തറ ബലപ്പെടുത്തി.
ബാങ്കുകളുടെ സാന്നിധ്യം ഇന്ത്യൻ ജനത തിരിച്ചറിഞ്ഞതു ദേശസാത്ക്കരണത്തിലൂടെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷത വഹിച്ചു.
ടി.എൻ. പ്രതാപൻ എംപി, ടി.യു. രാധാകൃഷ്ണൻ, ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സി.എസ്. ശ്രീനിവാസൻ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, ജോണ് ഡാനിയേൽ, കെ.ബി. ശശികുമാർ, എ. പ്രസാദ്, എൻ.കെ. സുധീർ, ഡോ. നിജി ജസ്റ്റിൻ, തുടങ്ങിയവർ പ്രസംഗിച്ചു.
ഡിസിസി ജനറൽ സെക്രട്ടറിമാരായ കെ.കെ. ബാബു, കെ. ഗോപാലകൃഷ്ണൻ, രാജൻ ജെ. പല്ലൻ, ബിജോയ് ബാബു, എം.എസ്. ശിവരാമകൃഷ്ണൻ, കെ.എഫ്. ഡൊമിനിക്, പി. ശിവശങ്കരൻ, പി.കെ. രാജൻ, സജീവൻ കുരിയച്ചിറ, രവി ജോസ് താണിക്കൽ, ടി.എസ്. അജിത്, വി. സുരേഷ്കുമാർ, സുബി ബാബു, എം.എ. രാമകൃഷ്ണൻ, ഫ്രാൻസിസ് തേറാട്ടിൽ, ബൈജു വർഗീസ്, കെ.എച്ച്. ഉസ്മാൻഖാൻ, സജിപോൾ മാടശേരി, സി.ഡി. ആന്റോസ്, ലീലാമ്മ, മിഥുൻ മോഹൻ തുടങ്ങിയവർ നേതൃത്വം നൽകി.