ഇതല്ലേ യഥാര്‍ഥ ഹീറോയിസം ! അഞ്ചു മാസം ഒരുമിച്ചു ജീവിച്ച ശേഷം ഭാര്യയെ കാമുകന് വിവാഹം ചെയ്തു നല്‍കി ഭര്‍ത്താവ്…

ഇന്ത്യന്‍ സിനിമയിലെ തന്നെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് 1999ല്‍ പുറത്തിറങ്ങിയ ‘ഹം ദില്‍ ദേ ചുകേ സനം’. ഈ ചിത്രങ്ങളിലെ രംഗങ്ങള്‍ ഇപ്പോള്‍ യഥാര്‍ഥ ജീവിതത്തില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്.

അഞ്ച് മാസം മുമ്പ് വിവാഹിതനായ ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഒരു യുവാവ് ഭാര്യയ്ക്ക് ഇപ്പോഴും കാമുകനെയാണ് ഇഷ്ടമെന്നു മനസ്സിലാക്കി അവളെ കാമുകന് വിവാഹം ചെയ്തു കൊടുത്തിരിക്കുകയാണ്.

സിനിമയില്‍ കാമുകനൊപ്പം പോകാതെ ഭര്‍ത്താവിനൊപ്പം നില്‍ക്കാനാണ് നായിക തയ്യാറാവുന്നതെങ്കില്‍ യഥാര്‍ഥ കഥയില്‍ സങ്കോചങ്ങളേതുമില്ലാതെ കാമുകനൊപ്പം പോകാന്‍ യുവതി തയ്യാറായി എന്നതു മാത്രമാണ് വ്യത്യാസം.

ഗുരുഗ്രാമിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പങ്കജ് ശര്‍മ്മ ഈ വര്‍ഷം മേയിലാണ് കോമളിനെ വിവാഹം കഴിച്ചത്.

വിവാഹം മുതല്‍ ഭാര്യ കോമള്‍ തന്നോട് അകലം പാലിക്കാറുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ”അവള്‍ വിവാഹം കഴിച്ച ശേഷം ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയോ ആരോടെങ്കിലും സംസാരിക്കുകയോ ചെയ്തിട്ടില്ല.

ആവര്‍ത്തിച്ച് ചോദിച്ച ശേഷം, കാമുകനായ പിന്റുവിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് അവള്‍ തുറന്നുപറഞ്ഞു,” അദ്ദേഹം പറഞ്ഞു.

പങ്കജ് ഭാര്യയുടെ വീട്ടുകാരെ അറിയിച്ചപ്പോള്‍ അവര്‍ കോമളിനെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും അവള്‍ വഴങ്ങിയില്ല.

തുടര്‍ന്ന് വിഷയം ഗാര്‍ഹിക പീഡന വിരുദ്ധ സെല്ലിലേക്കും ആശാജ്യോതി കേന്ദ്രത്തിലേക്കും എത്തി, അവിടെ യുവതിയും ഭര്‍ത്താവും കാമുകനും അവരുടെ ബന്ധുക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തി.

കോമള്‍ തീരുമാനത്തില്‍ നിന്നും മാറില്ലെന്ന് കണ്ടപ്പോള്‍, പങ്കജ് സമ്മതിക്കുകയും അവരുടെ വിവാഹം ഒരുക്കുകയും ചെയ്തു.

വെള്ളിയാഴ്ച വൈകുന്നേരം കാമുകനായ പിന്റുവുമായുള്ള ഭാര്യയുടെ വിവാഹം ഇരുഭാഗത്തു നിന്നുമുള്ള ബന്ധുക്കളും അതിഥികളും പങ്കെടുത്ത ചടങ്ങില്‍ നടന്നു. ന

നിയമപരമായ കാര്യങ്ങള്‍ക്കായി അദ്ദേഹം ഒരു അഭിഭാഷകനെയും ഏര്‍പ്പാട് ചെയ്തു. എന്നാല്‍ ഈ സംഭവം കേട്ട് അദ്ഭുതപ്പെടേണ്ടതില്ല.

ഈ വര്‍ഷം ഏപ്രിലില്‍ ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലെ സുല്‍ത്താന്‍ഗഞ്ച് നഗരത്തില്‍ ഒരാള്‍ ഏഴു വര്‍ഷത്തോളം ഒന്നിച്ചു ജീവിച്ച തന്റെ ഭാര്യയെ കാമുകന് വിവാഹം കഴിപ്പിച്ചു നല്‍കിയതിനു മുമ്പില്‍ ഇത് ഒന്നുമല്ലെന്നു സാരം.

Related posts

Leave a Comment