കൊച്ചി: പാചക വാതക വില വീണ്ടും വര്‍ധിച്ചു. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇന്ന് ഒറ്റദിവസംകൊണ്ട് മാത്രം 266 രൂപയുടെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.
ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് കൊച്ചിയില്‍ വില 1994 രൂപയായി. സെപ്റ്റംബർ ഒന്നിന് 74.50 രൂപയാണ് വർധിച്ചത് പിന്നീട് ഒക്ടോബറിലും 36 രൂപയുടെ വര്‍ധന ഉണ്ടായി.
കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം 376.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. വില വര്‍ധിച്ചത് നിലവിലെ സാഹചര്യത്തില്‍ വാണിജ്യ സിലിണ്ടറുകള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്.
കോവിഡിന്റെ പ്രതിസന്ധിയില്‍നിന്നു കരകയറുന്ന ഹോട്ടലുകളടക്കമുള്ളവയെയായണ് വില വലിയ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുള്ളത്.
നിലവിലെ വര്‍ധന സമീപകാലത്തെ ഏറ്റവും ഉയര്‍ന്നതാണ്. അതേസമയം ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല.