മോഹന്‍ലാല്‍-പ്രിയദര്ശന് കൂട്ടുകെട്ടില്‍ പിറന്ന ചന്ദ്രലേഖ എന്ന സുപ്പർഹിറ്റ് ചിത്രത്തിൽ നടി പൂജ ബത്ര ചെയ്ത കഥാപാത്രമായ ലേഖയ്ക്കായി ആദ്യം പരിഗണിച്ചത് മഞ്ജു വാര്യരെ. എന്നാല്‍ നടിയെ ബന്ധപ്പെടാന്‍ സാധിക്കാതെ വന്നപ്പോഴാണ് ഈ കഥാപാത്രമാകാൻ പൂജയെ കൊണ്ടുവന്നത്.
സംവിധായകന് പ്രിയദര്ശൻ തന്നെയാണ് അടുത്തിടെ ഇക്കാര്യം വെളിപ്പെടുത്തിയത്. ലേഖയായി അഭിനയിക്കാന്‍ കഴിയാതിരുന്നതില്‍ ഏറെ നിരാശയുണ്ട് എന്നായിരുന്നു മഞ്ജു ഇതിനെക്കുറിച്ച് പ്രതികരിച്ചത്.
മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമയുടെ സെറ്റില്‍ വച്ചാണ് മഞ്ജുവിനോട് പ്രിയദർശൻ ഇക്കാര്യം പറയുന്നത്. മോഹന്‍ലാലിനോടൊപ്പം വന്‍ താരനിരയായിരുന്നു ചന്ദ്രലേഖയിൽ അഭിനയിച്ചത്.
മോഹന്‍ലാലിന്റെ നായികയായിട്ടാണ് പൂജ ബത്ര ചിത്രത്തില്‍ എത്തിയത്. ചന്ദ്രലേഖ എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ പൂജ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.
പിന്നീട് പ്രിയദര്ശന്- മമ്മൂട്ടി ടീമിന്റെ മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന് തുടങ്ങിയ മലയാള ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
വര്‍ഷങ്ങള്‍ക്കുശേഷം പ്രിയദര്ശന് ചിത്രത്തില്‍ മഞ്ജു വാര്യര്‍ എത്തുകയാണ്. മോഹന്‍ലാല്‍- പ്രിയദര്ശന് ചിത്രമായ മരയ്ക്കാര്‍ അറബി കടലിന്റെ സിംഹത്തില്‍ മഞ്ജു ഒരു പ്രധാനം വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം റിലീസിന് തയാറെടുക്കുകയാണ്.
-പിജി