കോഴിക്കോട്: ഡോക്ടറായ യുവതിയെ പറ്റിച്ചു മന്ത്രവാദി മുങ്ങി. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ ഫറോക്ക് സ്റ്റേഷനില്‍ കഴിഞ്ഞ ഏതാനും ദിവസം മുമ്പാണ് ഇത് സംബന്ധിച്ചുള്ള പരാതി ലഭിച്ചത്.
മാനഹാനി ഭയന്ന് കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് പറഞ്ഞാണ് ഇവർ പോലീസില്‍ പരാതി നല്‍കിയത്. മുങ്ങിയ മന്ത്രവാദിയെക്കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.
ഡോക്ടറുടെ അടുത്തു പതിവായി ചികിത്സയ്ക്കെത്താറുണ്ടായിരുന്ന യുവാവാണ് മലപ്പുറത്തുള്ള മന്ത്രവാദിയെ പരിചയപ്പെടുത്തിയത്.
അയാളുടെ നിർദേശപ്രകാരം 42 പവനോളം ആഭരണങ്ങൾ പൂജയ്ക്കായി ക്ലിനിക്കിൽ എത്തിച്ചു.
ഒരുമാസത്തോളം ഇടയ്ക്കിടെ മന്ത്ര വാദി യെത്തി അലമാരയിലെ സ്വര്‍ണം ഊതുകയും മന്ത്രമോതുകയും ചെയ്തു.
ശല്യപ്പെടുത്തേണ്ടെന്നു കരുതി പല ദിവസങ്ങളിലും ഡോക്ടര്‍ മന്ത്രവാദസമയത്ത് മാറി നിന്നു. മന്ത്രവാദി പറഞ്ഞ ദിവസം അലമാര തുറന്നതോടെയാണ് തട്ടിപ്പു മനസിലായത്.
42 പവനും കാണില്ലായിരുന്നു. ഉടന്‍ മന്ത്രവാദിയെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.
തട്ടിപ്പാണെന്ന് തിരിച്ചറിഞ്ഞ ഡോക്ടര്‍ ഒടുവില്‍ പോലീസിനെ സമീപിക്കുകയായിരുന്നു.