തിരുവനന്തപുരം: വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം കഴിച്ചതിന് യുവാവിനെ ക്രൂരമായി മര്‍ദിച്ചതായി പരാതി.
പെണ്‍കുട്ടിയുടെ സഹോദരനെതിരേയാണ് പരാതി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി മിഥുനാണ് മര്‍ദനമേറ്റത്.
ഒക്ടോബര്‍ 29നാണ് ചിറയിന്‍കീഴ് സ്വദേശിയായ ദീപ്തിയെ മിഥുന് വിവാഹം കഴിച്ചത്. വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു ഇവരുടെ വിവാഹം.
കുടുംബങ്ങള്‍ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനെന്നു പറഞ്ഞ് ഞായറാഴ്ച മിഥുനെ ദീപ്തിയുടെ സഹോദരന് വിളിച്ചുകൊണ്ടു പോയി ക്രൂരമായി മര്‍ദിച്ചെന്നാണ് പരാതിയിൽ പറയുന്നത്. മർദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കൈകൊണ്ടും വടികൊണ്ടുമുള്ള ആക്രമണത്തില്‍ മിഥുന്റെ തലയ്ക്കും നട്ടെല്ലിനും കാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. സംഭവത്തില്‍ ചിറയിന്‍കീഴ് പോലീസ് കേസെടുത്തിട്ടുണ്ട്.