ഭാര്യയെയും മകനെയും ചിലര്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തെന്നു കാട്ടി സിപിഎം പ്രവര്ത്തകന് പി ടി ഗില്‍ബര്‍ട്ട് നല്കിയ പരാതി കേരളത്തിലാകെ ചര്‍ച്ചയായിരുന്നു.
ഭാര്യയെയും മകനെയും അന്വേഷിച്ചുള്ള ഗില്‍ബര്‍ട്ടിന്റെ യാത്ര അന്ന് അവസാനിച്ചത് കോഴിക്കോട്ടുള്ള മതപഠന കേന്ദ്രമായ തര്‍ബിയത്തിലും. മതപരിവര്‍ത്തനത്തിനെതിരേ പരാതി നല്‍കിയതോടെ സിപിഎം ഗില്‍ബര്‍ട്ടിനെ പുറത്താക്കുകയും ചെയ്തു.
മലപ്പുറം തേഞ്ഞിപ്പലം സ്വദേശിയായ ഗില്‍ബര്‍ട്ട് സിപിഎം നീരോല്‍പ്പാല്‍ ബ്രാഞ്ച് കമ്മിറ്റിയംഗവും സിഐടിയു തിരൂരങ്ങാടി ഏരിയ കമ്മിറ്റിയംഗവുമായിരുന്നു.
പഞ്ചായത്ത് മെമ്പര്‍ നസീറ, ഭര്‍ത്താവ് കാലിക്കട്ട് യൂണിവേഴ്സിറ്റി ജീവനക്കാരനായ യൂനുസ് എന്നിവരാണ് നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു പിന്നിലെ മുഖ്യ സൂത്രധാരകരെന്ന് ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു. ഇതാണ് പാര്‍ട്ടിയെ ചൊടിപ്പിച്ചത്.
ഭാര്യയെയും മകനെയും രക്ഷിക്കാന്‍ സിപിഎമ്മിന്റെ സഹായം അഭ്യര്‍ഥിച്ചെങ്കിലും അവര്‍ നിന്നത് മതംമാറ്റസംഘത്തിനൊപ്പമാണെന്ന ആരോപണവും ഗില്‍ബര്‍ട്ട് ഉന്നയിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ചു ഗില്‍ബര്‍ട്ടിനെ പുറത്താക്കിയെന്നും പ്രാഥമിക അംഗത്വം എടുത്തുകളഞ്ഞതെന്നും കാട്ടി മലപ്പുറം ജില്ലാ കമ്മറ്റി പത്രക്കുറിപ്പിറക്കി.
അന്ന് മതംമാറ്റ മാഫിയയ്ക്കെതിരേ ഗില്‍ബര്‍ട്ട് ഉന്നയിച്ച ആരോപണങ്ങള്‍ കേട്ട് ഏവരും ഞെട്ടിയിരുന്നു. ഇപ്പോള്‍ മതം മാറാന്‍ പോയ ഷൈനി തിരിച്ചെത്തിയിരിക്കുന്നു.
മുമ്പ് ഗില്‍ബര്‍ട്ട് ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഷൈനിയുടെ വെളിപ്പെടുത്തല്‍.ജൂണിലായിരുന്നു ഗില്‍ബര്‍ട്ടിനെ സിപിഎം പുറത്താക്കിയത്. ഇതോടെയാണ് ഈ വിഷയം മലയാളിക്ക് മുമ്പില്‍ ചര്‍ച്ചയായി എത്തിയതും.
ഭാര്യയെയും മകനെയും മതംമാറ്റമാഫിയ തടവിലാക്കിയിരുന്ന സമയത്ത് ഗില്‍ബര്‍ട്ട് പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ…സമീപത്ത് ബേക്കറി നടത്തുന്ന കോട്ടിയാടിന്‍ ഇസ്മായില്‍, കുഞ്ഞോന് എന്നു വിളിക്കുന്ന ലത്തീഫ്, ഷാഹുല്‍ ഹമീദ്, അയല്‍വാസി ബുഷ്റ, കുല്‍സു തുടങ്ങിയ ചിലരും ഈ സംഘത്തിലുണ്ട്.
ടാക്സി ഡ്രൈവറായ താന്‍ വീട്ടില്‍ നിന്ന് പുറത്തു പോകുമ്പോള്‍ സമീപ വാസികളായ മുസ്ലിം സ്ത്രീകള്‍ വീട്ടിലെത്തി ക്യാന്‍വാസ് ചെയ്താണ് ഭാര്യയെയും മകനെയും മാറ്റിയെടുത്തത്. ഇസ്മായിലിന്റെ ബേക്കറിയിലാണ് ഭാര്യ ജോലിക്കു പോകുന്നത്.
മതം മാറിയാല്‍ 25 ലക്ഷവും വീടും നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഒരു ദിവസം ഭാര്യ അവളുടെ വീട്ടിലേക്ക് വിളിച്ച് പറയുന്നത് കേട്ടിരുന്നു. എന്നാല്‍ ഭാര്യാ മാതാവും സഹോദരനും ഇത് നിരുത്സാഹപ്പെടുത്തുകയാണുണ്ടായത്.
ഐ.എസ് എന്ന തീവ്രവാദ സംഘടനയെപ്പറ്റിയും ഭാര്യ എന്നോട് പലവട്ടം ചോദിച്ചിട്ടുണ്ട്. നീ എന്തിനാണ് ഇതൊക്കെ അറിയുന്നതെന്ന് ചോദിക്കുമ്പോള്‍ ബുഷറാത്ത പറഞ്ഞു എന്ന് പറയും.
അവനവന്റെ വീട്ടിലെ ഒരു കുട്ടിയെ കൊണ്ടു പോകുമ്പോള്‍ മാത്രമേ ഇവര്‍ക്ക് ഇതിന്റെ വേദന മനസിലാവുകയുള്ളൂ. ഒരാഴ്ചയായി ഉറങ്ങാന്‍ സാധിക്കുന്നില്ല. സുഹൃത്തുക്കള്‍ വിളിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കാന്‍ പറ്റുന്നില്ല’.
തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഭാര്യയും കുട്ടിയും കോഴിക്കോടുള്ള മതപഠനകേന്ദ്രമായ തര്ബിയത്തില് ഉണ്ടെന്ന് മനസ്സിലായി. എന്നാല്‍ അവിടുത്തെ അന്തരീക്ഷം കണ്ടാല്‍ ഇത് കേരളം തന്നെയാണോയെന്ന് സംശയം തോന്നിപ്പോകുമെന്ന് ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു.
പോലീസുകാര്‍ക്കു പോലും ആ ഗേറ്റിനകത്ത് പ്രവേശനമില്ല. തര്ബിയത്തില് ചെല്ലമ്പോള്‍ തന്നേക്കാള്‍ പ്രായമുള്ള നിരവധി പേര് സുന്നത്തിന്റെ വേദനയില്‍ മുണ്ടും പൊക്കിപ്പിടിച്ച് നടക്കുന്നത് കണ്ടുവെന്നും അന്ന് ഗില്‍ബര്‍ട്ട് പറഞ്ഞിരുന്നു.
ഭാര്യയെയും പതിമ്മൂന്നുകാരനായ മകനെയും തട്ടിക്കൊണ്ടുപോയി മതപരിവര്‍ത്തനം നടത്തിയെന്നും ഇരുവരെയും തടഞ്ഞുവെച്ചിരിക്കയാണെന്നും ആരോപിച്ചായിരുന്നു ഗില്‍ബര്‍ട്ട് ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തത്.
കോടതിയില്‍ ഹാജരായ യുവതി സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം മതം സ്വീകരിച്ചതെന്ന് അറിയിച്ചു. മകന് മതം മാറിയിട്ടില്ലെന്നും വിശദീകരിച്ചു.
ഇതുകണക്കിലെടുത്താണ് ജസ്റ്റിസ് കെ. വിനോദ് ചന്ദ്രനും ജസ്റ്റിസ് എം.ആര്. അനിതയും അടങ്ങിയ ഡിവിഷന് ബെഞ്ച് ഹര്‍ജി അന്ന് തള്ളിയത്.
ഗില്‍ബര്‍ട്ടും താനും വിവാഹിതല്ലെന്നും ഒരുമിച്ചു താമസിക്കുകയാണെന്നും യുവതി വെളിപ്പെടുത്തി. ഇക്കാര്യം പോലീസും കോടതിയെ അറിയിച്ചു.
ഗില്‍ബര്‍ട്ടിന്റെ ഭാര്യയുടെ സഹോദരിയായിരുന്നു യുവതി. ഗില്‍ബര്‍ട്ട് തന്റെയും മകന്റെയും കാര്യം നോക്കാറില്ലെന്നും യുവതി കോടതിയെ അറിയിച്ചിരുന്നു.
യുവതിയോടും കുട്ടിയോടും നേരിട്ടു സംസാരിച്ചാണ് കോടതിയുടെ തീരുമാനം അന്ന് എത്തിയത്. കുട്ടിയെ വിട്ടുകിട്ടുന്നതടക്കമുള്ള ആവശ്യങ്ങള്‍ ഹര്ജിക്കാരന് കുടുംബകോടതിയില്‍ ഉന്നയിക്കാമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ നാടകീയ വഴിത്തിരിവുണ്ടായിരിക്കുന്നത്.
40 ദിവസം രണ്ടു മതപഠന കേന്ദ്രത്തിലായി കഴിഞ്ഞതിനു ശേഷമാണ് ഷൈനി സഹായത്തിനായി ഗില്‍ബര്‍ട്ടിനെ വിളിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ഇടപെടലില്‍ മതപഠനകേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ടു രഹസ്യ കേന്ദ്രത്തിലേക്കു മാറുകയായിരുന്നു.
അവിടെ നടക്കുന്ന സംഭവങ്ങളോടും രീതികളോടും ഒട്ടും പൊരുത്തപ്പെടാന്‍ കഴിയാതെ താന്‍ ഭര്‍ത്താവിനെ വീണ്ടും വിളിക്കുകയും രക്ഷിക്കണമെന്ന് ആവശ്യപ്പെടുകയുമായിരുന്നെന്നു ഷൈനി പറയുന്നു. തടങ്കലിനു തുല്യമായ അവസ്ഥയാണ് അവിടെയെന്നും ഷൈനി വെളിപ്പെടുത്തുന്നു.