ആ​ദി ശ​ങ്ക​രാ​ചാ​ര്യ​രു​ടെ പ്ര​തി​മ പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു;  പ്രളയത്തിൽ തകർന്ന സ്ഥലം പുനർനിർമിച്ചത്130 കോ​ടി രൂ​പയ്ക്ക്

 

ഡെ​റാ​ഡൂ​ൺ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ആ​ദി ശ​ങ്ക​രാ​ചാ​ര്യ​രു​ടെ പ്ര​തി​മ രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ച്ചു. കേ​ദാ​ര്‍​നാ​ദി​ലെ ആ​ദി ശ​ങ്ക​രാ​ചാ​ര്യ​രു​ടെ സ​മാ​ധി​സ്ഥ​ല​ത്ത് സ്ഥാ​പി​ച്ച പ്ര​തി​മ​യാ​ണ് അ​ദ്ദേ​ഹം അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്.

ക്ഷേ​ത്ര​ത്തി​ല്‍ ന​ട​ക്കു​ന്ന മ​ഹാ​രു​ദ്രാ​ഭി​ഷേ​ക ച​ട​ങ്ങി​ലും അ​ദ്ദേ​ഹം പ​ങ്കെ​ടു​ത്തു. 2013ലെ ​പ്ര​ള​യ​ത്തി​ല്‍ ശ​ങ്ക​രാ​ചാ​ര്യ​രു​ടെ സ​മാ​ധി​സ്ഥ​ലം ഉ​ള്‍​പ്പ​ടെ ത​ക​ര്‍​ന്നി​രു​ന്നു. ഇ​താ​ണ് ഇ​പ്പോ​ള്‍ പു​ന​ര്‍​നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

130 കോ​ടി രൂ​പ ചി​ല​വി​ലാ​ണ് കേ​ദാ​ര്‍​നാ​ഥി​ലെ പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തി​യി​ക്കു​ന്ന​ത്. ഇ​തി​നു പു​റ​മെ 400 കോ​ടി രൂ​പ ചി​ല​വി​ല്‍ ന​ട​ത്തു​ന്ന കേ​ദാ​ര്‍​പു​രി പു​ന​ര്‍​നി​ര്‍​മാ​ണ പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​ധാ​ന​മ​ന്ത്രി നി​ര്‍​വ​ഹി​ക്കും.

ഡെ​റാ​ഡൂ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ ഉ​ത്ത​രാ​ഖ​ണ്ഡ് ഗ​വ​ർ​ണ​ർ ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ ഗു​ർ​മി​ത് സിം​ഗും മു​ഖ്യ​മ​ന്ത്രി പു​ഷ്ക​ർ സിം​ഗ് ധാ​മി​യും ചേ​ർ​ന്നാ​ണ് സ്വീ​ക​രി​ച്ച​ത്.

Related posts

Leave a Comment