യു​വ​തി​യു​ടെ ഫോ​ണ്‍​രേ​ഖ ചോർത്തി പോലീസ് ഉന്നതൻ; ചോർത്തി നൽകിയത് സുഹൃത്തിന് ; അന്വേഷണ റി​പ്പോ​ര്‍​ട്ട്പോ​ലീ​സ് ആ​സ്ഥാ​ന​ത്ത്


കുന്നമംഗലം: യു​വ​തി​യു​ടെ ഫോ​ണ്‍ കോ​ള്‍ രേ​ഖ​ക​ള്‍ പോലീസിലെ ഉന്നത ഉദ്യോഗസ്ഥൻ ഭ​ര്‍​ത്താ​വി​നു ചോ​ര്‍​ത്തി ന​ല്‍​കിയതായി ആരോപണം. കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് പ​രി​ധി​യി​ലെ ഒരു ഉന്നത ഉദ്യോഗസ്ഥനാണ്‍ ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ത്തി​നാ​ണെ​ന്ന വ്യാ​ജേ​ന സൈ​ബ​ര്‍ സെ​ല്‍ വ​ഴി കോ​ള്‍ ഡീ​റ്റൈ​റി​ല്‍ റി​പ്പോ​ര്‍​ട്ട് (സി​ഡി​ആ​ര്‍ ) ചോ​ര്‍​ത്തി​യ​തായി പരാതിയുള്ളത്.

സൈ​ബ​ര്‍ സെ​ല്ലി​ല്‍നി​ന്നു ല​ഭി​ച്ച സി​ഡി​ആ​ര്‍ പോലീസ് ഉന്നതൻ‍ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നു കൈ​മാ​റു​ക​യും ഭ​ര്‍​ത്താ​വ് ഈ ​രേ​ഖ​ക​ള്‍ മ​റ്റു​ള്ള​വ​ര്‍​ക്കു ന​ല്‍​കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് ആ​രോ​പ​ണം.

ഫോ​ണ്‍ കോ​ള്‍ വി​വ​ര​ങ്ങ​ള്‍ ചോ​ര്‍​ന്ന​ത​റി​ഞ്ഞ​തോ​ടെ യു​വ​തി മ​ല​പ്പു​റം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പ​രാ​തി​യി​ല്‍ പ്രാ​ഥ​മി​കാ​ന്വേ​ഷ​ണം ന​ട​ത്തി​യ മ​ല​പ്പു​റം എ​സ്പി ഉ​ത്ത​ര​ മേ​ഖ​ലാ ഐ​ജി​ക്കും ഡി​ജി​പി​ക്കും റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ച്ചു.

ഏ​താ​നും ആ​ഴ്ച​ക​ള്‍​ക്ക് മു​മ്പാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ യു​വ​തി മ​ല​പ്പു​റം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​പ്പോ​ഴാ​ണ് പോ​ലീ​സി​നു​ള്ളി​ല്‍ നി​ന്നു സി​ഡി​ആ​ര്‍ ചോ​ര്‍​ന്നു​വെ​ന്ന വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്.

യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് വി​ദേ​ശ​ത്താ​ണു​ള്ള​ത്. ഇ​യാ​ളു​ടെ സു​ഹൃ​ത്താ​യ കോ​ഴി​ക്കോ​ട് സി​റ്റി​യി​ലെ പോലീസ് ഉന്നതനോടു ഭാ​ര്യ​യു​ടെ സി​ഡി​ആ​ര്‍ ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​ല്ലാ​തെ സൈ​ബ​ര്‍ സെ​ല്ലി​ല്‍നി​ന്നു സി​ഡി​ആ​ര്‍ പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ര്‍​ക്കു ല​ഭി​ക്കാ​റി​ല്ല. സി​ഡി​ആ​ര്‍ ല​ഭി​ക്കു​ന്ന​തി​നു ക​മ്മീ​ഷ​ണ​റു​ടെ അ​നു​മ​തി​യും ആ​വ​ശ്യ​മാ​ണ്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തൊ​ട്ടു​മു​ക​ളി​ലു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷ ന​ല്‍​കു​ക​യും ഒ​ടു​വി​ല്‍ ക​മ്മീ​ഷ​ണ​റു​ടെ അ​നു​മ​തി​യോ​ടെ മൊ​ബൈ​ല്‍ ക​മ്പ​നി​ക​ള്‍​ക്ക് ഫോ​ണ്‍ ന​മ്പ​റി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ന​ല്‍​ക​ണ​മെ​ന്നു സൈ​ബ​ര്‍ സെ​ല്‍ ആ​വ​ശ്യ​പ്പെ​ടു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

ഇ​പ്ര​കാ​രം ചേ​വാ​യൂ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത മ​റ്റൊ​രു കേ​സി​ലെ പ്ര​തി​ക​ളു​ടെ സി​ഡി​ആ​ര്‍ എ​ടു​ക്കു​ന്ന​തി​നൊ​പ്പം യു​വ​തി​യു​ടെ ഫോ​ണ്‍ കോ​ളു​ക​ള്‍കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി കമ്മീഷണറുടെ അനുമതി വാങ്ങിയെന്നാണ് വി​വ​രം.

അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യ​തി​നാ​ല്‍ സൈ​ബ​ര്‍ സെ​ല്ലി​ല്‍നി​ന്ന് ഈ ഉദ്യോഗസ്ഥൻ നി​ര്‍​ദേ​ശി​ച്ച പ്ര​കാ​രം എ​ല്ലാ ന​മ്പ​റു​ക​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ കൈ​മാ​റു​ക​യും ചെ​യ്തു.

ഈ ​വി​വ​ര​ങ്ങ​ള്‍ പോലീസ് ഉന്നതൻ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​ന് അ​യ​ച്ചു ന​ല്‍​കിയെന്നാണ് ആക്ഷേപം. ഭ​ര്‍​ത്താ​വ് ഫോ​ണ്‍ കോ​ള്‍ വി​വ​രം പ​രി​ശോ​ധി​ക്കു​ക​യും ചി​ല ഫോ​ണ്‍ കോ​ളു​ക​ളി​ല്‍ സം​ശ​യ​മു​ന്ന​യി​ച്ചു യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍​ക്ക് അ​യ​ച്ചു ന​ല്‍​കി.

ഫോ​ണ്‍ കോ​ള്‍ ചോ​ര്‍​ന്ന​ത​റി​ഞ്ഞ​തോ​ടെ യു​വ​തി മ​ല​പ്പു​റം എ​സ്പി​യെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സി​ല്‍നിന്നു ത​ന്നെ​യാ​ണ് സി​ഡി​ആ​ര്‍ പു​റ​ത്താ​യ​തെന്നുപ്ര​ഥ​മ​ദൃ​ഷ്ട്യാ ബോ​ധ്യ​പ്പെ​ട്ട മ​ല​പ്പു​റം പോ​ലീ​സ് കോ​ഴി​ക്കോ​ട് സൈ​ബ​ര്‍ സെ​ല്ലി​ലെ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍നി​ന്നു വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​ഞ്ഞു.

തു​ട​ര്‍​ന്ന് പോലീസ് ഉന്നതനെതിരേ റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കു​ക​യു​മാ​യി​രു​ന്നു. അ​തേ​സ​മ​യം, പോ​ലീ​സ് ആ​സ്ഥാ​ന​ത്തു ല​ഭി​ച്ച റി​പ്പോ​ര്‍​ട്ടി​ന്മേ​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment